ന്യൂഡൽഹി: / ബുൾഡോസർ നടപടിയിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്‌രാജ് ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. പൊളിക്കൽ നടപടി "ഭരണഘടനാവിരുദ്ധവും" "മനുഷ്യത്വരഹിതവു"മാണെന്ന് പറഞ്ഞ കോടതി , ഇത് നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അഭയം നൽകാനുള്ള അവകാശം, നിയമനടപടികൾ എന്നൊന്നുണ്ട് എന്നും ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് എ എസ് ഓക്ക, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് പരാമർശം .വീട്ടുടമസ്ഥർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഒരു അഭിഭാഷകന്റെയും പ്രൊഫസറുടെയും മറ്റ് ചിലരുടെയും വീടുകൾ നടപടിക്രമങ്ങൾ പാലിക്കാതെ പൊളിച്ചുമാറ്റിയതിന് ഉത്തർപ്രദേശ് സർക്കാരിനെ കോടതി നേരത്തെ വിമർശിച്ചിരുന്നു.ബുൾഡോസർ നടപടിക്ക് ഒരു രാത്രി മുമ്പ് മാത്രമാണ് തങ്ങൾക്ക് നോട്ടീസ് നൽകിയതെന്ന് അഭിഭാഷകരായ സുൽഫിക്കർ ഹൈദർ, പ്രൊഫസർ അലി അഹമ്മദ്, മറ്റ് മൂന്ന് പേർ എന്നിവർ കോടതിയെ അറിയിച്ചിരുന്നു. വീടുകൾ പൊളിച്ചുമാറ്റിയവർക്ക് നോട്ടീസിന് മറുപടി നൽകാൻ "ന്യായമായ അവസരം" നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി."അധികാരികളും പ്രത്യേകിച്ച് വികസന അതോറിറ്റിയും, പാർപ്പിടത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിക്കണം," എന്ന് കോടതി പറഞ്ഞു, "ഇത്തരം രീതിയിൽ പൊളിച്ചുമാറ്റൽ നടത്തുന്നത് നിയമപരമായ വികസന അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള അവബോധമില്ലായ്മയെയാണ് കാണിക്കുന്നത്."കോടതി കൂട്ടിചേർത്തു.ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ, ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുന്നതിനിടെ, ഒരു പെൺകുട്ടി തന്റെ പുസ്തകങ്ങൾ മാറോടു ചേർത്തു പിടിച്ച് ഓടുന്നതിൻ്റെ വൈറൽ വീഡിയോയെക്കുറിച്ചും കോടതി പരാമർശിച്ചു. ഇത്തരം ദൃശ്യങ്ങളിൽ എല്ലാവരും അസ്വസ്ഥരാണെന്ന് കോടതി വ്യക്തമാക്കി.യുപിയിലെ ബുൾഡോസർ രാജ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്; ഇരകൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുത്തരവിട്ട് സുപ്രിംകോടതി.
0
ചൊവ്വാഴ്ച, ഏപ്രിൽ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.