തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന മീഡിയ ഫുട്ബോൾ ലീഗിന് നാളെ വൈകിട്ട് 5ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി കിക്കോഫ് നിർവഹിക്കും.
ഉദയസമുദ്ര ഗ്രൂപ്പ് സിഎംഡി എസ്.രാജശേഖരൻ നായർ മുഖ്യാതിഥിയാകും. തുടർന്ന് ഐപിഎസ് ഓഫീസർമാരുടെ ടീമും മാധ്യമ പ്രവർത്തകരുടെ ടീമുമായുള്ള പ്രദർശന മത്സരം നടക്കും.ഐപിഎസ് ഉദ്യോഗസ്ഥരുടെ ടീമിൽ ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു, അഡ്മിനിസ്ട്രേഷൻ ഡി ഐ ജി സതീഷ് ബിനോ, തൃശൂർ പോലീസ് കമ്മിഷണർ ആർ.ഇളങ്കോ, കോഴിക്കോട് റൂറൽ എസ്.പി നിധിൻ രാജ്, തിരുവനന്തപുരം ഡിസിപിമാരായ വിജയ് ഭരത് റെഡ്ഡി, നകുൽ ആർ. ദേശ്മുഖ്, എസ്പിമാരായ ടി. ഫറാഷ്, തപോഷ് ബസുമത്രെ, എ എസ് പി മാരായ ഷഹൻഷ, മോഹിത് റാവത്, ശക്തി സിംഗ് ആര്യ എന്നിവർ കളത്തിലിറങ്ങും.അച്ചടി -ദൃശ്യ മാധ്യമങ്ങളുടെ 12 ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് മത്സരിക്കുക. വനിതാ മാധ്യമപ്രവർത്തകർക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പത്മശ്രീ ഐ എം വിജയന് തലസ്ഥാനത്തിൻ്റെ ആദരം നൽകുന്ന ചടങ്ങ് സമാപനദിവസമായ ഏപ്രിൽ 6ന് വൈകിട്ട് 5 മണിക്കായിരിക്കും.തുടർന്ന് കേരളത്തിൻ്റെ അഭിമാനങ്ങളായ മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും തമ്മിലുള്ള മത്സരവും അരങ്ങേറും. ഐ എം വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനുമായുള്ള മത്സരത്തിൽ ഇരുടീമുകളിലായി ഐ എം വിജയൻ , യു.ഷറഫലി , ജോപോൾ അഞ്ചേരി , സി വി പാപ്പച്ചൻ, മാത്യു വർഗീസ്, കെ ടി ചാക്കോ, ജിജു ജേക്കബ് , ആസിഫ് സഹീർ, ശിവകുമാർ , കുരികേഷ് മാത്യു, വി പി ഷാജി, ഗണേഷ്, കണ്ണപ്പൻ, ശ്രീഹർഷൻ ബി.എസ്, ഇഗ്നേഷ്യസ്, പി.പി.തോബിയാസ്, അലക്സ് എബ്രഹാം, ജോബി ജോസഫ്, സുരേഷ് കുമാർ, എബിൻ റോസ്, സുരേഷ്, എസ്.സുനിൽ, നെൽസൺ, ജയകുമാർ .വി, ബോണി ഫേസ് , ഉസ്മാൻ, അജയൻ, വാൾട്ടർ ആൻ്റണി, ജയകുമാർ, സുരേഷ് ബാബു, മൊയ്ദീൻ ഹുസൈൻ എന്നിവർ കളത്തിലിറങ്ങുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് പി ആർ പ്രവീൺ, സെക്രട്ടറി എം രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു.പത്മശ്രീ ഐ എം വിജയനും സംഘവും വീണ്ടും ബൂട്ടണിയുന്നു; മീഡിയ ഫുട്ബാൾ ലീഗിന് തുടക്കം
0
ചൊവ്വാഴ്ച, ഏപ്രിൽ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.