ഇടുക്കി: വട്ടവടയിൽ വിളവെടുക്കാറായ കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. രഹസ്യ വിവരം കിട്ടിയതിന് പിന്നാലെ എക്സൈസ് എത്തിയാണ് കഞ്ചാവ് ചെടി നശിപ്പിക്കുന്നത്.
പുഴയോരത്ത് നട്ടുപിടിപ്പിച്ച രീതിയിലായിരുന്നു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 96 കഞ്ചാവ് ചെടികളാണ് ഇത്തരത്തിൽ പൊലീസ് കണ്ടെത്തിയിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംസ്ഥാനത്ത് ലഹരി ഉപയോഗം നിയന്ത്രിക്കാനായി വ്യത്യസ്ത പദ്ധതികളാണ് എക്സൈസും കേരള സർക്കാരും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്നത്.ഇതിൻ്റെ ഭാഗമായി ലഹരി കേന്ദ്രങ്ങൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സിനിമ മേഖലയിലുൾപ്പടെയുള്ള അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. സിനിമ താരങ്ങളെയും നിരീക്ഷിച്ച് വരികയാണ്. ഇതിനിടയിലാണ് ഇന്ന് പുലർച്ചെ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. സമീർ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്.വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകര്‍ തന്നെ ലഹരിയുമായി അറസ്റ്റിലാവുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.