പാലാ :ചേർപ്പുങ്കൽ :YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ഉള്ള ചേർപ്പുങ്കൽ ജാഗ്രത സമിതിയുടെ, അവലോകന യോഗം പ്രസിഡന്റെ ഷൈജു കോയിക്കലിന്റെ ആദ്യക്ഷതയിൽ ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് കൂടി.
മയക്കുമരുന്നിന് അടിമകൾ ആയവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരികയും,, കുറച്ച് വർഷങ്ങൾക്കൂടിയേ സിന്തറ്റിക് ഡ്രഗ്സ് ഉപയോഗം ശീലം ആക്കിയാൽ ആരോഗ്യ അവസ്ഥയിൽ ജീവിക്കാൻ ആവു എന്ന സന്ദേശം പുതു തലമുറയിലേക്ക് എത്തിച്ച് ,
ആരും മയക്കു മരുന്നിന്റെ മായാ വലയത്തിൽ വീഴാതിരിക്കാൻ ഉള്ള ബോധവത്കരണവും, സമൂഹത്തിൽ നാശം വിതക്കുന്ന ഇതിന്റെയൊക്കെ വിപണനം തടയുക എന്ന ലക്ഷ്യവും ആണ് ജാഗ്രത സമിതിക്ക് ഉള്ളത്,ചേർപ്പുങ്കൽ ഉൾകൊള്ളുന്ന നാല് പഞ്ചായത്ത് ഏരിയയിലെ മറ്റ് പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിനും ഈ സമിതി ശ്രദ്ധ പുലർത്തുന്നുണ്ട്,മയക്കു മരുന്നിന് എതിരെ ഉള്ള ബോധവത്കരണ ഷോർട് ഫിലിമിന്റെ റിലീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനു , തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.കിടങ്ങൂർ സബ് ഇൻസ്‌പെക്ടർ. രാംദാസ്, എക്സൈuസ് ഇൻസ്‌പെക്ടർ ജെക്സി, തുടങ്ങിയവർ, മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെപ്പറ്റിയും,
നിയമപരമായി ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നും ചേർപ്പുങ്കൽ ഏരിയയിലെ ജാഗ്രത സമിതിയുടെ സ്‌ക്വാർഡ് പ്രവർത്തനത്തെപ്പറ്റിയും സംസാരിച്ചു,കിടങ്ങൂർ പഞ്ചായത്ത് മെമ്പർ മിനി ജെറൂം, , ഉല്ലാസ് പാലംപുരയിടത്തിൽ, ദീപു പുതിയവീട്ടിൽ, ജിമ്മി ലിബർട്ടി, റെൻസോയി, പ്രഭാത് മുല്ലയിൽ, സവുരഫ്, തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.