പാട്‌ന: ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർ മരിച്ചു. ബെഗുസാരായി, ദർഭംഗ, മധുബനി, സമസ്തിപൂർ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണം റിപ്പോർട്ട് ചെയ്തത്. ബെഗുസാരായിൽ അഞ്ചും ദർഭംഗയിൽ നാലും മധുബനിയിൽ മൂന്നും സമസ്തിപൂരിൽ ഒരാളുമാണ് മരിച്ചത്.ബുധനാഴ്‌ച രാവിലെയുണ്ടായ ഇടിമിന്നലിലും ശക്തമായ മഴയിലും വടക്കൻ ബിഹാറിൽ കനത്ത നാശനഷ്ടമുണ്ടാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
മരണത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരിയിൽ ബിഹാർ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 2023ൽ 275 പേരാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. ദ ബിഹാർ ഇക്കണോമിക് സർവേയിലാണ് ഈ വിവരങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.