Mesa Malabarica
A Grand Feast of Flavours
2025 April 25 to May 04
Puthoor Ground,
Kottakkal
Mesa Malabarica യുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം കോട്ടക്കൽ ബൂൺ ഇൻ ഹോട്ടലിൽ വെച്ച് കേരളത്തിന്റെ പ്രതിപക്ഷ ഉപനേതാവ് ശ്രീ പികെ കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിച്ചു.
ബ്രോഷർ പ്രകാശനം പ്രൊഫ. കെകെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പിഎം വാരിയർക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ, വിവിധ മുൻസിപ്പാലിറ്റി/പഞ്ചായത്ത് അധ്യക്ഷർ, വ്യവസായ പ്രമുഖരും സംരംഭകരും പൗര പ്രധാനികളുമായ നിരവധി വിശിഷ്ട വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചുജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ഇസ്മായിൽ മൂത്തേടം സ്വാഗതവും, സെക്രട്ടറി ശ്രീ. എസ് ബിജു നന്ദിയും രേഖപ്പെടുത്തി. കേരളത്തിന്റെ രുചി ഭൂപടത്തിൽ പുതിയ ചരിത്രം തീർക്കാൻ തയ്യാറെടുക്കുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. വികസന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ എക്കാലവും മുന്നിൽ നിന്ന മഹത്തായ ചരിത്രമുള്ള മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്ന മറ്റൊരു മഹദ് സംരംഭം.രുചിയുടെയും പാരമ്പര്യത്തിന്റെയും കലയുടെയും സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും മഹോത്സവം! ചരിത്രത്തിലാദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ആതിഥ്യം വഹിക്കുന്ന ഭക്ഷ്യമേള! അതാണ് Mesa Malabarica. രുചിയന്വേഷികൾക്ക് മുന്നിൽ പുതിയൊരു ലോകം തുറക്കാനാണ് ഈ മേള. മലബാറിന്റെ വിശേഷിച്ച് മലപ്പുറത്തിന്റെ തനത് രുചികളെ പരിചപ്പെടുത്തുക.ഭക്ഷ്യമേഖലയിൽ പുതിയ വ്യവസായങ്ങളേയും സംരംഭകരേയും സൃഷ്ടിക്കുക, പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രമുഖ ബ്രാൻഡുകൾക്കും വ്യക്തികൾക്കും ആദരവും അംഗീകാരവും നൽകുക എന്നിവ കൂടിയാണ് മെസ മലബാറിക്കയുടെ ലക്ഷ്യം. രാജ്യത്തെ പലദേശങ്ങളിലെ ഷെഫുമാരുടെ നേതൃത്വത്തിൽ തനത് രുചിക്കൂട്ടുകൾ മെസ മലബാറിക്കയുടെ തീൻമേശയിലുണ്ടാകും.കശ്മീരി വിവാഹസൽക്കാരങ്ങളിലൂടെ പുകഴ്പെറ്റ കശ്മീരി വാസ്വാൻ, ഹൈദരാബാദിന്റെ രാജകീയ രുചി ദർബാറായ ഹൈദരാബാദി ദാവത്ത്, മലബാറിലെ രുചിപ്പെരുമയായ കുറ്റിച്ചിറ തക്കാരം, വള്ളംകളികളുടെ നാട്ടിൽ നിന്ന് ആറൻമുള സദ്യ, രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഉത്തരേന്ത്യൻ വിഭവങ്ങൾ,അതോടൊപ്പം, കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടനവധി രുചിക്കൂട്ടുകളും. മെസ മലബാറിക്ക മലപ്പുറത്തിന്റെ രുചി മുകുളങ്ങൾക്ക് സ്വാദിന്റെ ആദ്യാനുഭവങ്ങൾ പകരും. അതോടൊപ്പം, പത്തു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മഹമേള വിവിധ കലാ സാംസ്ക്കാരിക സംഗീത പരിപാടികളും വിവിധതരം മൽസരങ്ങളും ചർച്ചകളും സംവാദങ്ങളും കൊണ്ട് സമ്പന്നമായിരിക്കുംകേരളം ഇതുവരെ കാണാത്ത പുതുമളോടെ മെസ മലബാറിക്ക കോട്ടക്കലിൽ എത്തുന്നു. 2025 ഏപ്രിൽ 25 മുതൽ മെയ് 4 വരെ കോട്ടക്കൽ പുത്തൂർ ഗ്രൗണ്ടിൽ. ഏവരുടേയും സ്നേഹം നിറഞ്ഞ പിന്തുണയും പങ്കാളിത്തവും കൊണ്ട് ഈ സംരംഭം വിജയിക്കട്ടെ! ഒരുമിച്ചുനിന്ന് മെസ മലബാറിക്കയെ നാം ചരിത്രത്തിൽ അടയാളപ്പെടുത്തുക തന്നെ ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്കരിക്കുന്ന ഈ മഹാ സംരംഭത്തിന് എല്ലാവരെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.