ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. രണ്ടും മൂന്നും വയസ്സ് പ്രായമായ കുട്ടികളാണ് മരിച്ചത്.ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്.
തീപിടിത്തത്തില്‍ 800ലധികം ചെറുവീടുകള്‍ കത്തിയമര്‍ന്നു. രോഹിണി സെക്ടര്‍ 17ല്‍ ഇന്ന് രാവിലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. 3.30ഓടെയാണ് ഫയര്‍ഫോഴ്സിന് തീയണയ്ക്കാന്‍ സാധിച്ചത്. മരിച്ച കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായില്ലെങ്കിലും ഒരു കുടിലില്‍ നിന്ന് മറ്റൊന്നിലേക്ക് തീ വ്യാപിക്കുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ നിഗമനം.
തീ പടര്‍ന്നതിന് ശേഷം സിലിണ്ടറുകള്‍ കത്തിയിട്ടുണ്ടാകും. അതുകൊണ്ടാണ് തീ ഇത്രയും ആളിക്കത്താന്‍ കാരണം. യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ട്', ഡിഎഫ്എസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.