മുംബൈ: വിരാട് കോലിയും അനുഷ്ക ശർമയും ഇന്ത്യ വിടാനൊരുങ്ങുന്നതിന്റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ ഭർത്താവ് ശ്രീറാം നെനെ. ജീവിതം ആസ്വദിക്കുന്നതിനും കുട്ടികളെ സാധാരണ രീതിയിൽ വളർത്തുന്നതിനുമാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും ഭാര്യയും രാജ്യം വിടുന്നതെന്നാണ് ശ്രീറാമിന്റെ നിലപാട്. ഇക്കാര്യത്തിൽ അനുഷ്ക ശർമയുമായി ഒരുപാടു സംസാരിച്ചിട്ടുണ്ടെന്നും ശ്രീറാം യുട്യൂബ് വിഡിയോയിൽ വ്യക്തമാക്കി.
‘‘വിരാട് കോലി ഞാൻ വളരെയേറെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ഞങ്ങൾ പല തവണ കണ്ടിട്ടുണ്ട്. ഇന്ത്യ വിടുന്ന കാര്യത്തിൽ ഒരു ദിവസം അനുഷ്ക ശർമയുമായി സംസാരിച്ചിട്ടുണ്ട്. ഇന്ത്യയിൽ അവരുടെ വിജയം ആസ്വദിക്കാൻ സാധിക്കുന്നില്ല. അതുകാരണമാണ് കോലിയും അനുഷ്കയും രാജ്യം വിടുന്നത്. അവർ എന്തു ചെയ്താലും അതൊക്കെ ശ്രദ്ധ ആകർഷിക്കപ്പെടുന്നു. കുഞ്ഞുങ്ങളെ സാധാരണ രീതിയിൽ മാത്രം വളർത്തിയെടുക്കാനാണ് കോലിയും അനുഷ്കയും ആഗ്രഹിക്കുന്നത്.’’– ശ്രീറാം വ്യക്തമാക്കി.ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ടീം ക്യാംപിലാണ് കോലി ഇപ്പോഴുള്ളത്. ആർസിബി മത്സരങ്ങളിലെല്ലാം കോലിയെ പ്രോത്സാഹിപ്പിക്കാൻ അനുഷ്ക ശർമ ഗാലറിയിലെത്താറുണ്ട്. ക്രിക്കറ്റിനിടയിലെ ഇടവേളകളിൽ കോലിയും അനുഷ്കയും യുകെയിലാണു താമസിക്കാറ്. അധികം വൈകാതെ ഇരുവരും ഇന്ത്യ വിട്ട് യുകെയിൽ സ്ഥിര താമസമാക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.