തിരുവനന്തപുരം : പരിസ്ഥിതി സൗഹാർദ്ദ കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ കമ്പനിയായ ഹില്ലി അക്വ. ട്രയൽ റൺ അന്തിമഘട്ടത്തിൽ. ചോളം, കരിമ്പ് എന്നിവ ഉപയോഗിച്ച് കുപ്പി നിർമ്മിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക് കുപ്പികൾ രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നതിനാലാണ് ബദൽ മാർഗം തേടുന്നത്.
കാഴ്ചയിൽ പ്ലാസ്റ്റിക് ബോട്ടിൽ പോലെ തന്നെ. ചോളം, കരിമ്പ് എന്നിവയിൽ നിന്ന് പശ (സ്റ്റാർച്ച്) എടുത്തശേഷം ഇതിൽ നിന്ന് പോളിലാസ്റ്രിക് ആസിഡ് (പി.എൽ.എ) ഉത്പാദിപ്പിച്ചാണ് ‘ഹരിതകുപ്പി”കൾ നിർമ്മിക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് (കെ.ഐ.ഐ.ഡി.സി) ‘ഹില്ലി അക്വ’ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്.വൈകാതെ പ്ളാസ്റ്റിക് ബോട്ടിലുകൾ ഒഴിവാക്കി ഹരിതകുപ്പികളിൽ കുടിവെള്ളം വിപണിയിൽ എത്തിക്കാനാവുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ. ഇതിനായി ലൈസൻസ് നേടാനുള്ള നടപടി തുടങ്ങി. ഇതോടെ രാജ്യത്ത് ഹരിത കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ആദ്യത്തെ സർക്കാർ കമ്പനിയായി ഹില്ലി അക്വ മാറും. കൊച്ചി ആസ്ഥാനമായുള്ള എയ്റ്റ് സ്പെഷ്യലിസ്റ്റ് സർവീസസ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഹരിത കുപ്പി നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ചു നൽകുന്നത്.ആദ്യം ഒരു ലിറ്ററിന്റെ കുപ്പിയാണ് നിർമ്മിക്കുന്നത്. എത്രകാലം വെള്ളം നിറച്ചുവയ്ക്കാമെന്നത് സംബന്ധിച്ചും ഗുണനിലവാരം പരിശോധിക്കാനുള്ള വിവിധ ടെസ്റ്റുകളും നടത്തുന്നുണ്ട്. അരുവിക്കര, തൊടുപുഴ പ്ളാന്റുകളിലാണ് ഹില്ലി അക്വ കുപ്പിവെള്ളം നിർമിക്കുന്നത്. കത്തിച്ച് ചാരമാക്കാം ഹരിത കുപ്പികൾ ആറ് മാസത്തിനുള്ളിൽ ജീർണ്ണിച്ച് മണ്ണിൽ ലയിക്കും. ഇവ കത്തിച്ച് ചാരവുമാക്കാം. അതേസമയം, പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് വളരെ കൂടുതലാണ്. നിലവിൽ ഹില്ലി അക്വ ഒരു ലിറ്റർ ബോട്ടിലിന് പത്തുരൂപയാണ് വില. ഹരിത കുപ്പിയിൽ വിതരണം ചെയ്യുമ്പോഴും വിലയിൽ മാറ്റം വരുത്തില്ലെന്നാണ് അധികൃതർ ഇപ്പോൾ നൽകുന്ന വിവരം.പ്ലാസ്റ്റിക് കുപ്പിയിലെ കുടിവെള്ളം നിരോധിച്ചേക്കും : പുതിയ മാർഗം പരീക്ഷിക്കാൻ ഒരുങ്ങി സർക്കാർ
0
ചൊവ്വാഴ്ച, ഏപ്രിൽ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.