ചെന്നൈ ∙ വിഷുവിന് നാട്ടിലെത്താൻ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന മലയാളികളുടെ നിരന്തര ആവശ്യത്തോട് മുഖം തിരിച്ച് റെയിൽവേ. കൂടുതൽ പേരും 11ന് നാട്ടിൽ പോകാൻ തയാറെടുത്തിരിക്കെ, ഇതുവരെ ഒരു സ്പെഷൽ ട്രെയിൻ പോലും പ്രഖ്യാപിച്ചിട്ടില്ല. മുൻ വർഷങ്ങളിലേതു പോലെ, അവസാന നിമിഷം ട്രെയിൻ പ്രഖ്യാപിച്ച് കൈകഴുകാനാണ് ദക്ഷിണ റെയിൽവേ നീക്കമെന്നാണ് യാത്രക്കാരുടെ ആശങ്ക.
തെക്കൻ കേരളത്തിലേക്കും മലബാറിലേക്കുമുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ കഴിഞ്ഞ മാസം തന്നെ വെയ്റ്റ് ലിസ്റ്റിലേക്കു മാറിയിരുന്നു. അതേസമയം, കെഎസ്ആർടിസിയും ഇത്തവണ കയ്യൊഴിഞ്ഞത് ചെന്നൈ മലയാളികൾക്ക് വൻ തിരിച്ചടിയായി. 11ന് എറണാകുളത്തേക്കുള്ള സ്പെഷൽ ബസാണ് ഏക കെഎസ്ആർടിസി സർവീസ്.മങ്ങുന്ന പ്രതീക്ഷകൾ രാമേശ്വരത്ത് പുതിയ പാമ്പൻ പാലം ഉദ്ഘാടനത്തിന്റെ തിരക്കുകൾ ഉള്ളതിനാൽ 6നു ശേഷം സ്പെഷൽ ട്രെയിനിന്റെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞത്. ഉദ്ഘാടനം കഴിഞ്ഞ് 2 ദിവസമായിട്ടും സ്പെഷലിന്റെ കാര്യത്തിൽ സൂചനകളില്ല. 11നു നാട്ടിൽ പോകണമെങ്കിൽ ട്രെയിൻ സംബന്ധിച്ച് ഇന്നെങ്കിലും അറിയിപ്പ് ലഭിക്കണം.ടിക്കറ്റ് കിട്ടുന്നവർക്ക് നാട്ടിലേക്കു പോകുന്നതിനുള്ള തയാറെടുക്കാം. ടിക്കറ്റ് കിട്ടാത്തവർക്ക് അവസാന ശ്രമമെന്ന നിലയിൽ മറ്റു വഴികൾ തേടേണ്ടി വരും. മുൻവർഷങ്ങളിൽ അവസാന ദിവസങ്ങളിലാണു സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. പലരും അറിഞ്ഞു വരുമ്പോഴേക്കും ടിക്കറ്റുകൾ തീർന്നിരുന്നു. സ്പെഷൽ ട്രെയിൻ അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ മാസങ്ങൾക്കു മുൻപ് തന്നെ അധികൃതർക്കു നിവേദനം നൽകിയിരുന്നു.ബസുകളും നിറയുന്നു എറണാകുളത്തേക്കുള്ള കെഎസ്ആർടിസിയുടെ സ്ഥിരം സർവീസിൽ നാളെ 5 ടിക്കറ്റുകൾ മാത്രമാണ് നിലവിൽ ബാക്കിയുള്ളത്. 11ന് ഒരു സീറ്റും 12ന് 2 സീറ്റുകളും മാത്രമാണ് ബാക്കി. കിലാമ്പാക്കത്ത്നിന്നു രാത്രി 8.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.30ന് എറണാകുളത്തെത്തും. 11നുള്ള സ്പെഷൽ സർവീസിൽ മുഴുവൻ ടിക്കറ്റും തീർന്നു.വൈകിട്ട് 6.30നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 7.25ന് എറണാകുളത്തെത്തും. മുൻ വർഷങ്ങളിൽ തെക്കൻ കേരളത്തിലേക്ക് കെഎസ്ആർടിസി കൂടുതൽ സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു. ബുക്കിങ്ങിന് www.keralartc.com തമിഴ്നാട് സർക്കാരിന്റെ എസ്ഇടിസി ബസ് എറണാകുളം, ഗുരുവായൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു സർവീസ് നടത്തുന്നുണ്ട്.വൈകിട്ട് 4നുള്ള എറണാകുളം ബസിൽ 10ന് 14 സീറ്റുകൾ ബാക്കിയുണ്ട്. അതേസമയം 11ന് എല്ലാ സീറ്റുകളിലും ബുക്കിങ് അവസാനിച്ചു. 12ന് 9 സീറ്റുകൾ മാത്രം. വൈകിട്ട് 4.45നുള്ള ഗുരുവായൂർ ബസിൽ 20 സീറ്റുകളുണ്ട്. എന്നാൽ 11 ന് ഒരു സീറ്റ് മാത്രം. 12ന് 11 സീറ്റുകൾ ലഭ്യമാണ്. വൈകിട്ട് 4നുള്ള തിരുവനന്തപുരം ബസിൽ 20 സീറ്റുകൾ ലഭ്യമാണ്. 11ന് 16 സീറ്റുകളും 12ന് 31 സീറ്റുകളുമുണ്ട്. ബുക്കിങ്ങിന് www.tnstc.inവിഷുവിന് നാട്ടിലെത്താൻ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന മലയാളികളുടെ നിരന്തര ആവശ്യത്തോട് മുഖം തിരിച്ച് റെയിൽവേ.
0
ബുധനാഴ്ച, ഏപ്രിൽ 09, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.