മലപ്പുറം: ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു;

മലപ്പുറം മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയെ സമ്പൂർണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. പി. ഉബൈദുള്ള എം എൽ എ യാണ് ജില്ലയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' ക്യാംപയിന്റെ ഭാഗമായുള്ള തുടർച്ചയായ പ്രവർത്തനങ്ങൾ വഴിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.

ക്യാംപയിനിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്കാരം പുറത്തൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടർച്ചയായി 95 ശതമാനത്തിൽ കൂടുതൽ ഹരിതമിത്രം ആപ്പിൽ സർവീസ് നടത്തിയതിനും 95 ശതമാനത്തിൻ മേലുള്ള കവറേജിനുമാണ് അവാർഡ് ലഭിച്ചത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹരിത കർമ സേനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതെന്നും മാലിന്യം തുടച്ചു നീക്കാൻ ഇനിയും ജനകീയ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരതയിലും അക്ഷയയിലും കുടുംബശ്രീയിലും ജില്ല മാതൃക സൃഷ്ടിച്ചിട്ടുണ്ട്.  മാലിന്യാമുക്ത    നവകേരളത്തിനു വേണ്ടിയും ഈ മാതൃക പിന്തുടരണം. മാലിന്യം സംസ്‌കരിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. ഇതിന് വേണ്ടി മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചാൽ പ്രതിഷേധം ഉയരുന്ന സാഹചര്യമുണ്ട്. ഈ മനോഭാവത്തിൽ മാറ്റം വരണമെന്നും ബോധവത്കരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കണമെന്നും അദ്ദേഹംപറഞ്ഞു.
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതും വീടുകളും സ്ഥാപനങ്ങളുമുള്ള ജില്ലയിൽ മാർച്ച് മാസത്തിൽ 10 ലക്ഷത്തിലധികം വീടുകളും സ്ഥാപനങ്ങളും ഹരിത കർമ്മ സേനക്ക് ഹരിത മിത്രം ആപ്പ് വഴി പാഴ് വസ്തുക്കൾ നൽകി. ഹരിത ടൗണുകൾ -145, ഹരിത മാർക്കറ്റ് പൊതുവിടങ്ങൾ - 141, ഹരിത വിദ്യാലയം- 1606, ഹരിത കലാലയങ്ങൾ- 156, ഹരിത ഓഫീസുകൾ- 5124, ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങൾ -13, ഹരിത അയൽക്കൂട്ടങ്ങൾ-33532 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്.
3489 ഹരിതകർമ സേന അംഗങ്ങളാണ് സജീവമായി പ്രവർത്തിക്കുന്നത്. 253 ഇടങ്ങളിലാണ് മാലിന്യം തള്ളുന്നവരെ പിടികൂടാനായി ക്യാമറകൾ സ്ഥാപിച്ചത്. ശുചിത്വ പദവി നിലനിർത്തുന്നതിനും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ക്രിയാത്മകമായി നടപ്പിലാക്കുന്നതിനും സുസ്ഥിര സംവിധാനങ്ങൾ ഉറപ്പാക്കുന്നതിനും ഊർജിതമായ പദ്ധതികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തുടർന്നും നടപ്പാക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !