കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎലും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും ഉൾപ്പെടെയുള്ളവരുടെ വിവാദ ഇടപാടുകളെക്കുറിച്ചുള്ള എസ്എഫ്ഐഒ കുറ്റപത്രത്തിനു പിന്നാലെ മൊഴിപ്പകർപ്പും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇക്കാര്യം ആവശ്യപ്പെട്ട് ഇ.ഡി എറണാകുളം അഡീഷനൽ സെഷൻസ് കോടതിയെ സമീപിച്ചു. നേരത്തെ കുറ്റപത്രത്തിന്റെ പകർപ്പ് കോടതി ഇ.ഡിക്ക് കൈമാറിയിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ ശേഖരിച്ച മൊഴികളുടെ പകർപ്പ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ടു പേരും അഞ്ച് സ്ഥാപനങ്ങളുമാണ് എസ്എഫ്ഐഒ കുറ്റപത്രമനുസരിച്ച് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾക്ക് നോട്ടിസ് അയയ്ക്കാൻ തയാറെടുക്കുന്നതിനിടെ സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ കേൾക്കാതെയാണ് എസ്എഫ്ഐഒ കുറ്റപത്രം തയാറാക്കിയതെന്നും കമ്പനി നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഭാരതീയ ന്യായ സംഹിതയും കേസിൽ ബാധകമാണെന്ന് സിഎംആർആഎൽ വാദിച്ചു. തുടർന്ന് 2 മാസത്തേക്ക് കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഹൈക്കോടതി നിർത്തിവച്ചിരിക്കുകയാണ്.2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നു കണ്ടെത്തിയായിരുന്നു സെഷൻസ് കോടതി കുറ്റപത്രം സ്വീകരിച്ചത്. ഒരു വര്‍ഷം മുന്‍പ് സിഎംആര്‍എല്‍–എക്സാലോജിക് ദുരൂഹ ഇടപാടില്‍ ഇ.ഡി. കേസെടുത്തിരുന്നെങ്കിലും കുറ്റകൃത്യം സംബന്ധിച്ചു വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടു പോയിരുന്നില്ല. എന്നാല്‍ എക്സാലോജിക് കമ്പനിക്ക് 2.70 കോടി രൂപ സിഎംആർഎലിൽനിന്ന് ലഭിച്ചെന്ന എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തൽ ഇ.ഡിക്കും സഹായകമാവുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.