ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിൻ്റെ ഓർമ്മ പുതുക്കി വൃതശുദ്ധിയുടെ ഉയിർപ്പ് ശൂശ്രുഷകൾ ഭക്തി സാന്ദ്രമായി.
ശനിയാഴ്ച രാത്രി സന്ധ്യാപ്രാർത്ഥനയോടെ ഉയിർപ്പ് ശൂശുഷകൾ തുടങ്ങി വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ ഉയിർപ്പ് പ്രഖ്യാപനം നടത്തി.മെഴുകുതിരികൾ കത്തിച്ച് വിശ്വാസികൾ യേശുക്രിസ്തുവിൻ്റെ ഉയിർപ്പിനെ എതിരേറ്റു പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം പള്ളിക്ക് ചുറ്റും പൊൻ - വെള്ളി കുരിശുകളേന്തിയും കത്തിച്ച മെഴുകുതിരികളേന്തിയും വിശ്വാസികൾ ഉയിർപ്പ് പ്രദക്ഷിണത്തിൽ പങ്കെടുത്തു.തുടർന്ന് മദ്ബഹായുടെ നാലു ദിക്കുകളിലേക്ക് പള്ളി മണികൾ അടിച്ച് സ്ളീബാ ആഘോഷവും നടത്തി. പ്രഭാത പ്രാർത്ഥന, വിശുദ്ധ കുർബ്ബാന ഉയിർപ്പ് സന്ദേശം ,സ്ലീബാ വണക്കം സ്നേഹ വിരുന്ന് എന്നിവ ഉണ്ടായി. നിരവധി വിശ്വാസികൾ ഉയിർപ്പ് ശൂശുഷയിൽ പങ്കെടുത്തു.പരിപാടികൾക്ക് വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്യം നൽകി.ചിത്രം. : ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരി ഉയിർപ്പ് പ്രഖ്യാപനംനടത്തുന്നു.ചാലിശേരി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി
0
ഞായറാഴ്ച, ഏപ്രിൽ 20, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.