തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്ന ആശാ വർക്കർമാർ രാപകൽ സമരത്തിന്റെ 81–ാം ദിവസമായ മേയ് ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിൽ മേയ്ദിന റാലി നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശമാരും മറ്റ് തൊഴിലാളികളും അണിനിരക്കും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ‘ഈ മേയ്ദിനം ആശമാർക്കൊപ്പം’ എന്ന പ്രചാരണം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
സ്ത്രീ തൊഴിലാളി സമരചരിത്രത്തിലെ പുതിയ അധ്യായമായി മാറിയ ആശാ സമരത്തിലെ മറ്റൊരു ചരിത്ര മുഹൂർത്തമായിരിക്കും മേയ് ദിനാചരണമെന്നും സ്ത്രീ തൊഴിലാളികളുടെ അവകാശ ദിനമായി മേയ്ദിനം ആചരിക്കുമെന്നും അസോസിയേഷൻ പ്രസിഡന്റ് വി.കെ.സദാനന്ദൻ പറഞ്ഞു.സമരത്തിന്റെ അടുത്ത ഘട്ടമായി പ്രഖ്യാപിച്ച ആശമാരുടെ സമരയാത്ര 85-ാം ദിവസമായ മേയ് 5ന് കാസർകോട് നിന്ന് ആരംഭിക്കും. ജൂൺ 17ന് തലസ്ഥാനത്ത് സമരയാത്ര സമാപിക്കും.ആശമാർ നടത്തുന്ന നിരാഹാര സമരം ഇന്ന് 39-ാം ദിവസത്തിലേക്കു കടക്കും. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.റോസമ്മ, കൊല്ലം കിളിക്കോട് പിഎച്ച്സിയിലെ ആശാവർക്കർ ഹസീന, വിഴിഞ്ഞം സിഎച്ച്സിയിലെ ആശാവർക്കർ ജയകുമാരി എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.