രാമനാട്ടുകര: ദേശീയപാതയിലെ എക്സിറ്റ്–എൻട്രി പോയിന്റുകളിലൂടെ വാഹനങ്ങൾ ദിശ മാറി എത്തുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.നിസരിക്ക് സമീപം സ്ഥാപിച്ച എൻട്രി പോയിന്റുകളിലൂടെയാണ് വാഹനങ്ങൾ നിയമം ലംഘിച്ച് കടന്നു പോകുന്നത്. ആറുവരിപ്പാതയിൽ പൂർണതോതിൽ ഗതാഗതം തുടങ്ങിയതോടെയാണ് എളുപ്പമാർഗം നോക്കിയുള്ള അപകടയാത്ര.ബൈക്ക്, ഓട്ടോ, കാർ യാത്രക്കാരാണ് ഏറെയും നിയമം ലംഘിച്ച് ദേശീയപാതയിൽ നിന്നു സർവീസ് റോഡിലേക്ക് കയറുന്നത്.
എതിർ ഭാഗത്തു നിന്നു വാഹനങ്ങൾ വരില്ലെന്നു കണ്ടു പെട്ടെന്നു കടന്നു പോകാൻ ശ്രമിക്കുന്നത് വലിയ അപകട സാധ്യത ഉയർത്തുകയാണ്.പന്തീരാങ്കാവ് ഭാഗത്തു നിന്നു ദേശീയപാതയിൽ ഇടിമുഴിക്കലിലേക്ക് വരുന്ന വാഹനങ്ങൾ രാമനാട്ടുകരയിൽ നിന്നു ബൈപാസ് ജംക്‌ഷൻ സർവീസ് റോഡിലൂടെ വേണം വരാൻ.എന്നാൽ അതു വഴി പോകുന്നതിനു പകരം നിസരി ജംക്‌ഷനിൽ എത്തി എൻട്രി പോയിന്റിലൂടെ മറുവശത്തേക്ക് കടക്കുകയാണ്.ഇതുപോലെ മറുവശത്തും നിയമലംഘനം പതിവായി.ഇടിമുഴിക്കൽ മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങൾ രാമനാട്ടുകര സർവീസ് റോഡിലേക്ക് കയറാനുള്ള എക്സിറ്റിലൂടെ ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നുണ്ട്. ഇതിനാൽ ഇവിടെ അപകടം പതിയിരിക്കുകയാണ്.നഗരത്തിൽ നിന്നു വരുന്ന വാഹനങ്ങൾ നിസരി ജംക്‌ഷനിൽ നിന്നു ഇടത്തു തിരിഞ്ഞു പോകുന്നതിനു പകരം നിയമം തെറ്റിച്ച് വലത്തോട്ടു കയറി സർവീസ് റോഡിന്റെ അരികിലൂടെ ഇടിമുഴിക്കൽ ഭാഗത്തേക്ക് പോകുന്നവരും ഏറെയാണ്.
സർവീസ് റോഡിലൂടെ വാഹനങ്ങൾ മുന്നോട്ട് പോകുമ്പോൾ എതിരെ മറ്റു വാഹനങ്ങൾ വരുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക ഉയർന്നു. ദേശീയപാതയിൽ വൺവേ–ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.