വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്കു വരില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ

ലഹോർ : ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്കു വരില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി. നേരത്തേ ധാരണയിലെത്തിയ ഹൈബ്രിഡ് മോഡൽ പ്രകാരം നിഷ്പക്ഷവേദിയിലാകും പാക്ക് ടീം കളിക്കുകയെന്ന് നഖ്‌വി അറിയിച്ചു.

ഐസിസിയും ബിസിസിഐയും നിർദേശിക്കുന്ന വേദി അംഗീകരിക്കുമെന്ന് പിസിബി അറിയിച്ചു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് ടൂർണമെന്റ്. ഈ വർഷമാദ്യം പാക്കിസ്ഥാൻ ആതിഥേയരായ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലായിരുന്നു.

ചാംപ്യൻസ് ട്രോഫിക്ക് ആതിഥേയരായ പാക്കിസ്ഥാൻ ഇന്ത്യയുടെ ഹൈബ്രിഡ് വേദി വേണമെന്ന ആവശ്യം ആദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇടപെട്ടാണ് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലേക്കു മാറ്റിയത്. എല്ലാ കളികളും ദുബായിൽ കളിച്ച ഇന്ത്യ കിരീടം വിജയിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !