ഇത്തവണ വിഷുവിന് പടക്കം പൊട്ടിക്കുന്നവർ അറിയാൻ.. ഇതാണ് അവസ്ഥ

കാസർകോട്: കേരളത്തിൽ വിഷു വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 12,13,14 തീതതികളിൽ ആണ് പരക്കെ മഴ പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം,

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്കാണ് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴ പെയ്യും. കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് (12-04-2025) ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്‌തു. തെക്കൻ ജില്ലകളിൽ ആണ് മഴ പെയ്‌തത്. പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.വിഷു വിപണിയെ മഴ ബാധിക്കും

ഇന്നും നാളെയും മഴ ശക്തമായാൽ വിഷു വിപണിയെ സാരമായി ബാധിക്കുമെന്നു കച്ചവടക്കാർ പറയുന്നു. വൈകുന്നേരങ്ങളിലാണ് ആളുകൾ പുറത്ത് ഇറങ്ങുന്നത്. ഈ സമയം മഴയും പെയ്‌താൽ കച്ചവടം നടക്കില്ല. കൃഷ്‌ണ വിഗ്രഹങ്ങൾ, കണിച്ചട്ടി തുടങ്ങിയവ വിൽക്കുന്ന വഴിയോര കച്ചവടക്കാരെ ആണ് മഴ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത്.

അതേസമയം വിഷുവിന് പടക്കം പൊട്ടിക്കാനും മഴ വില്ലനാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ. രാത്രിയിലും പുലർച്ചെയുമായി ഇപ്പോൾ മഴ പെയ്യുന്നുണ്ട്. നാളെയും മഴ തുടർന്നാൽ പടക്കം പൊട്ടിക്കലും വെല്ലുവിളിയാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !