മരണമുറപ്പാക്കും വരെ ചവിട്ടിപ്പിടിച്ചു, ആറു വയസ്സുകാരൻ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കുഴൂർ (തൃശൂർ) : ആറു വയസ്സുകാരൻ ഏബലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി കുളത്തിൽ ചവിട്ടിത്താഴ്ത്തി. പ്രതി ജോജോ കുളത്തിലേക്കു തള്ളിയിട്ട ഏബൽ രണ്ടു തവണ കയറി വന്നെങ്കിലും പ്രതി വീണ്ടും തള്ളിയിട്ടു.

പിന്നീട് മരണമുറപ്പാക്കും വരെ വെള്ളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. സംഭവത്തിൽ കൈതാരത്ത് ജോജോയെ (19) പൊലീസ് അറസ്റ്റ് ചെയ്തത് ഇന്നലെയാണ്. ലൈംഗികപീഡന ശ്രമം ഏബൽ ചെറുത്തതിലെ ദേഷ്യമാണ് കൊലപാതകത്തിനു കാരണമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകനാണ് യുകെജി വിദ്യാർഥിയായ ഏബൽ.
10ന് വൈകിട്ട് 6.08ന് ജോജോയുടെ ഒപ്പം വീടിനു സമീപത്തുള്ള പാടശേഖരത്തിലേക്ക് പോയ ഏബൽ തിരിച്ചുവരാതായതോടെ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോജോയുടെ ഒപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനിടെ നാട്ടുകാർക്ക് ലഭിച്ചിരുന്നു.
ഈ സമയത്തെല്ലാം തിരച്ചിൽ നടത്തുന്നവർക്കൊപ്പം ജോജോയും ഉണ്ടായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. ചാമ്പയ്ക്ക തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ജോജോ പാടത്തിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിലേക്ക് ഏബലിനെ കൊണ്ടുപോയത്.  കൊലപാതകം, പോക്സോ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !