ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ചയിൽ നിന്ന് രാജ്യാന്തര സ്വർണവില (gold price) ‘ബയിങ് ദ ഡിപ്’ ട്രെൻഡിന്റെ കരുത്തിൽ കരകയറ്റം തുടങ്ങിയതോടെ, കേരളത്തിൽ (Kerala gold rate) ഇന്ന് പ്രതിഫലിച്ചത് നേരിയ വിലക്കുറവ് മാത്രം. ഗ്രാമിന് വെറും 10 രൂപ കുറഞ്ഞ് വില 9,005 രൂപയും പവന് 80 രൂപ താഴ്ന്ന് 72,040 രൂപയുമായി.
ചൊവ്വാഴ്ച ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് മുന്നേറി വില റെക്കോർഡിലെത്തിയിരുന്നു. എന്നാൽ, ഇന്നലെ ഇതേനിലവാരത്തിൽ തന്നെ താഴേക്കും ഇറങ്ങി. ചൊവ്വാഴ്ചത്തെ വിലയായ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.18 കാരറ്റ് സ്വർണവിലയും ഇന്നു നേരിയതോതിൽ കുറഞ്ഞു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,460 രൂപയായി.വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയർന്ന് 110 രൂപയും. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്നു 18 കാരറ്റിനു വില ഗ്രാമിന് 7,410 രൂപയിൽ തന്നെ നിലനിർത്തി. വെള്ളി വിലയും മാറിയില്ല; ഗ്രാമിന് 109 രൂപ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.