ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ തള്ളിയിട്ട് കൊന്ന കേസിൽ മുംബൈയിൽ ഒരാൾ അറസ്റ്റിൽ

മുംബൈ : മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊന്ന കേസിൽ മുംബൈയിൽ ഒരാൾ അറസ്റ്റിൽ. പ്രതി അഫ്സർ ആലമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര ചൗഹാൻ (30) ആണു കൊല്ലപ്പെട്ടത്. കെട്ടിട നിർമാണ തൊഴിലാളികളാണ് ഇരുവരും. 

കാന്തിവ്‌ലി വെസ്റ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലത്തായിരുന്നു ഇവർ ഒരുമിച്ച് താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം രാത്രി അഫ്സർ ആലം ഫോണിൽ ഐപിഎൽ മത്സരം കാണുന്നതിനിടെ ജിതേന്ദ്ര ചൗഹാൻ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചിരുന്നു. 
ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും സംസാരം തുടർന്നതോടെയാണ് സംഘർഷം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !