മുംബൈ :ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യാ സഖ്യം അപ്രത്യക്ഷമായോ എന്നതിനു കോൺഗ്രസ് മറുപടി പറയണമെന്നും അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകണമായിരുന്നെന്നും ശിവസേനാ (ഉദ്ധവ്) മുഖപത്രമായ സാമ്നയുടെ വിമർശനം.
ഗുജറാത്ത്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാണു കോൺഗ്രസിന്റെ തീരുമാനമെങ്കിൽ തകർച്ചയായിരിക്കും ഫലമെന്ന മുന്നറിയിപ്പും നൽകി.ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യാ സഖ്യം എവിടെപ്പോയി എന്ന ചോദ്യം സമൂഹം ഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഗുജറാത്തിൽ നടന്ന സമ്മേളനത്തിൽ ഈ ചോദ്യത്തെ കോൺഗ്രസ് അഭിസംബോധന ചെയ്യണമായിരുന്നു.എന്നാൽ, അവിടെ കോൺഗ്രസിന്റെ നിലനിൽപ് മാത്രമാണ് ചർച്ചയായത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് ഇന്ദ്രപ്രസ്ഥം കീഴടക്കാമെന്നായിരുന്നു കോൺഗ്രസിന്റെ വ്യാമോഹം.
എന്നാൽ അത് തകർന്നടിഞ്ഞു.വരും തിരഞ്ഞെടുപ്പുകളിലും ഇന്ത്യാ സഖ്യത്തിലെ സഹ പാർട്ടികൾക്കെതിരെ മത്സരിച്ച് നേട്ടം കൊയ്യാനാണു കോൺഗ്രസ് ശ്രമിക്കുന്നതെങ്കിൽ അതു ബിജെപിക്കു മാത്രമാണ് ഗുണം ചെയ്യുക. ബിജെപിക്കെതിരായ പോരാട്ടത്തിനു നേതൃത്വം നൽകേണ്ടത് കോൺഗ്രസാണ്’’– സാമ്ന വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.