തിരുവനന്തപുരം: വര്‍ക്കല സ്വദേശിനി രേഷ്മയുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രേഷ്മയുടെ മരണം സംഭവിച്ചത് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പാണെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഭര്‍ത്താവ് രാജേന്ദ്രനോ വീട്ടുകാരോ മരണ വിവരം അറിയിച്ചില്ല. ഏറെ വൈകി അയല്‍വാസികള്‍ പറഞ്ഞാണ് രേഷ്മയുടെ മരണ വിവരം അറിയുന്നതെന്നും കുടുംബം ആരോപിക്കുന്നു.ഭര്‍ത്താവ് രാജേന്ദ്രനില്‍ നിന്ന് മര്‍ദനം നേരിട്ടതായി രേഷ്മ വര്‍ക്കല പൊലീസില്‍ പലതവണ പരാതി നല്‍കിയിരുന്നു. രേഷ്മ മരിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും ഇക്കാര്യങ്ങളിലൊന്നും പൊലീസ് വിശദമായ അന്വേഷണം നടത്തിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് കിട്ടിയില്ല എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.രാജേന്ദ്രന്‍ മാനസികമായും ശാരീരികമായി ബുദ്ധിമുട്ടിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകളുള്ള ഫോണ്‍ പോലും പരിശോധിച്ചില്ല. പൊലീസ് വീഴ്ച ഇന്നലെ റിപ്പോര്‍ട്ടര്‍ തുറന്ന് കാട്ടിയപ്പോള്‍ മാത്രമാണ് വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ നിന്ന് രാജേന്ദ്രന്റെ ഫോണ്‍ നമ്പര്‍ പോലും വാങ്ങുന്നത്. ഇതിന് പിന്നാലെ രാജേന്ദ്രനെ പൊലീസ് ഫോണിൽ ബന്ധപ്പെട്ടതായാണ് വിവരം.ഇക്കഴിഞ്ഞ ഫെബ്രുവരി 26-ാം തീയതി ആണ് ഭർതൃവീട്ടിൽ രേഷ്മയെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് രാജേന്ദ്രനും രാജേന്ദ്രന്റെ സഹോദരിയും ചേർന്ന് രേഷ്മയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
രാജേന്ദ്രനിൽ നിന്ന് നേരിട്ട പീഡനത്തെക്കുറിച്ച് നിരവധി തവണ രേഷ്മ വർക്കല പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.ഇതിൽ മനംനൊന്താണ് രേഷ്മ ജീവനൊടുക്കിയതെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.