പാലാ:സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടി കോട്ടയത്തിന്റെ അഭിമാനമായി പാല സ്വദേശി ആൽഫ്രെഡ് തോമസിന് അഭിനന്ദനവുമായി നഗരസഭ ചെയർമാൻ തോമസ് പീറ്ററും കൗൺസിലർമാരായ ബിജി ജോജോ, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ,
ജോസിൻ ബിനോ, ലീനാ സണ്ണി, മീനച്ചിൽ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സാജോ പൂവത്താനി ,സണ്ണി വെട്ടം തുടങ്ങിയവർ ആൽഫ്രെണ്ടിൻ്റെ ഭവനത്തിൽ ആൽഫ്രെഡിനെ പൊന്നാട അണിയിച്ചും മധുരം വിളമ്പിയും കുടുംബത്തിൻ്റെ സന്തോഷത്തിൽ പങ്കു ചേർന്നു.പാല പാറപ്പള്ളി കരിങ്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസി തോമസിൻ്റെയും മകനായ ആൽഫ്രഡ് തൻ്റെ അഞ്ചാം ശ്രമത്തിലാണ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നാടിൻ്റെ അഭിമാനമായത്.ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ആൽഫ്രഡ് സിവിൽ സർവ്വീസ് പരീക്ഷക്ക് കണക്കാണ് ഐശ്ചിക വിഷയമായി എടുത്തത്.സിവിൽ സർവീസ് പരീക്ഷയിൽ 33-ാംറാങ്ക് നേടിയ പാലാ സ്വദേശി ആൽഫ്രെഡ് തോമസിന് അഭിനന്ദനവുമായി പാലാ മുനിസിപ്പൽ ചെയർമാനും കൗൺസിലർമാരും
0
ചൊവ്വാഴ്ച, ഏപ്രിൽ 22, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.