ബെംഗളൂരു: മുൻ ഡിജിപി ഓം പ്രകാശിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ പല്ലവിയെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. കഴുത്ത് മുറിച്ച് കൊലപ്പെടുത്തുന്ന രീതികളെക്കുറിച്ച് ഇവർ ഫോണിൽ ഒട്ടേറെത്തവണ തിരഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വസ്തുവുമായി ബന്ധപ്പെട്ട തർക്കത്തിനു പുറമേ, കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
മകൾ കൃതിയുടെ മാനസികനില പരിശോധിക്കാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃതിക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
പല്ലവിക്കും കൃതിക്കും മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് ഓംപ്രകാശിന്റെ മകൻ പൊലീസിനെ അറിയിച്ചിരുന്നു. കേസ് അന്വേഷണം പൊലീസിൽ നിന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.