മുതലമട: ട്രെയിൻ തട്ടി മീങ്കര ഡാമിനു സമീപത്തെ നാവിളിൻ തോട്ടിൽ 13 പശുക്കൾ ചത്തു. ചെന്നൈയിൽ നിന്നു പാലക്കാട്ടേയ്ക്കു വരികയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിൻ ശനിയാഴ്ച രാവിലെ 8.30-ഓടെയാണ് പശുക്കളെ ഇടിച്ചു തെറിപ്പിച്ചത്.
ചത്തതിൽ ഒരെണ്ണം പശുക്കിടാവാണ്. പാതയെത്തുന്ന ഭാഗത്ത് മേയാൻ പോകുകയായിരുന്ന പശുക്കളാണ് ചത്തത്. ട്രെയിൻ വരുന്നതു കണ്ട് മാറാൻ കഴിയാത്ത വിധം ഇരുഭാഗത്തും വലിയ താഴ്ചയുള്ള ഭാഗത്താണ് അപകടം നടന്നത്. ട്രെയിനിന്റെ ഇടിയേറ്റ പശുക്കളിൽ ചിലത് ചതഞ്ഞരഞ്ഞ് ട്രാക്കിൽ കിടക്കുന്ന നിലയിലായിരുന്നു. ചില പശുക്കളുടെ ശരീരം വെള്ളം പോകുന്നതിനുള്ള ചാലിൽ മലർന്നു കിടക്കുന്ന നിലയിലുമായിരുന്നു.ലോക്കോ പൈലറ്റ് വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ ആർപിഎഫ് സംഘമെത്തി പാത ട്രെയിൻ കടന്നു പോകാവുന്ന നിലയിലാക്കി. മീനാക്ഷിപുരം സ്റ്റേഷനിൽ നിന്നും ഇൻസ്പെക്ടർ കെ.ശശിധരന്റെ നേതൃത്വത്തിൽ സ്ഥലത്തിയ പോലീസ് മറ്റു നടപടികൾ സ്വീകരിച്ചു.ചത്ത പശുക്കളെ മറവുചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർക്ക് വിവരം നൽകിയതായി പോലീസ് പറഞ്ഞു. പശുക്കളുടെ ഉടമകളെ സംബന്ധിച്ച വിവരം നൽകാൻ നാട്ടുകാർ തയാറായിട്ടില്ല. ഇതിനിടെ ഉടമകളിലൊരാൾ വിവരമറിഞ്ഞ് ബോധരഹിതനായതിനെ തുടന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിപാലക്കാട് മേയാൻ വിട്ട 13 പശുക്കൾക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ബോധ രഹിതനായി ഉടമ
0
ശനിയാഴ്ച, ഏപ്രിൽ 12, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.