കരിപ്പൂര്‍: വഖഫ് നിയമത്തിനെതിരായ സോളിഡാരിറ്റി മാര്‍ച്ച് വിവാദത്തില്‍. ഭീകരവാദത്തിന് പ്രോത്സാഹനം നല്കിയ നേതാക്കളുടെ ചിത്രം ഉയര്‍ത്തിയതാണ് വിവാദത്തിലായത്.
മാര്‍ച്ചിനിടെ ഈജിപ്റ്റിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രമാണ് കഴിഞ്ഞ ദിവസം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ജങ്ഷനില്‍ നടന്ന മാര്‍ച്ചില്‍ ഉയര്‍ത്തിയത്. സോളിഡാരിറ്റി വഖഫ് പ്രക്ഷോഭം അട്ടിമറിക്കുകയാണെന്ന് സമസ്ത എ.പി. വിഭാഗം ആരോപിച്ചു. അതേസമയം, ഈ സമരത്തോടെ ജമാഅത്തെ ഇസ്ലാമിയുടെ തനിനിറം വ്യക്തമായെന്ന് സിപിഎം നേതാവ് എളമരം കരീം പറഞ്ഞു.ജമാഅത്തെ സംഘടനകളായ സോളിഡാരിറ്റിയും എസ്ഐഒയും കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടത്തിയ മാര്‍ച്ചാണ് വിവാദത്തിലായത്.മാര്‍ച്ചിനിടെ ഈജിപ്റ്റിലെ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയിരുന്നു. മാര്‍ച്ചില്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളുമായ ഹസന് അല്‍ ബന്ന, മുഹമ്മദ് ഖുതുബ് എന്നിവരുടെ ചിത്രങ്ങള്‍ ഉയര്‍ന്നത്.ഭീകരപ്രവര്‍ത്തനം നടത്തിയതിന് ഈജിപ്റ്റ് സര്‍ക്കാര്‍ തൂക്കിലേറ്റിയ ആളാണ് ഹസന് അല്‍ ബന്ന. ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും മുസ്ലിം ബ്രദര്‍ഹുഡിനെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.വഖഫ് പ്രക്ഷോഭത്തിന്റെ മറവില്‍ ജമാഅത്തെ ഇസ്ലാമി സങ്കുചിത സംഘടനാ താത്പര്യം നടപ്പാക്കുന്നുവെന്ന് സമസ്ത എ.പി. വിഭാഗം മുഖപത്രമായ സിറാജ് മുഖപ്രസംഗത്തില്‍ ആരോപിച്ചു. മതേതരപക്ഷത്തെ ഒപ്പംനിര്‍ത്തി നടത്തേണ്ട വഖഫ് പ്രക്ഷോഭത്തെ ഇത് അട്ടിമറിക്കുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സമരങ്ങള്‍ ജനാധിപത്യരീതിയിലായിരിക്കണമെന്ന് എസ് വൈഎസ് ജനറല്‍ സെക്രട്ടറി ഹക്കീം അസ്ഹരി പറഞ്ഞു. ഹസന് അല്‍ ബന്നയേയും മുഹമ്മദ് ഖുതുബിനെയും വഖഫ് പ്രക്ഷോഭത്തിലേക്ക് കൊണ്ടുവന്നതിന്റെ ഉദ്ദേശം ശുദ്ധമല്ലെന്നാണ് മുദജാഹിദ് നേതാവ് അബ്ദുല്‍ മാലിക് സലഫി പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.