ശ്രീനഗർ : പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. മൂന്നു ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ആക്രമണം നടത്തിയ ‘ദ് റസിസ്റ്റൻസ് ഫ്രണ്ട്’ (ടിആർഎഫ്) വീണ്ടും പ്രകോപനപരമായ വാർത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തിൽ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ വധിച്ചെന്നും ടിആർഎഫ് അവകാശപ്പെട്ടു.ഏപ്രിൽ 22നാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ആക്രമണമുണ്ടായത്. വെടിവയ്പ്പിൽ 28 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ എറണാകുളം ഇടപ്പള്ളി സ്വദേശിയുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.