രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ പുത്തൻ ഉയരത്തിലേക്ക് കത്തിക്കയറിയ കേരളത്തിലെ സ്വർണവില (Kerala gold price), ഇന്ന് അതേപടി താഴേക്കിറങ്ങി. ഇന്നലെ ഗ്രാമിന് (gold rate) 275 രൂപ ഉയർന്ന് 9,290 രൂപയും പവന് 2,200 രൂപ ഉയർന്ന് 74,320 രൂപയുമായിരുന്നു വില. രണ്ടും ചരിത്രത്തിലെ ഏറ്റവും ഉയരം. പവൻ 74,000 രൂപ ഭേദിച്ചതും ആദ്യം.
ഇന്നുപക്ഷേ, ഇന്നലത്തെ വർധന അതേപോലെ തുടച്ചുനീക്കി ഗ്രാമിന് വില 9,015 രൂപയും പവന് 72,120 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ചില കടകളിൽ 225 രൂപ ഇടിഞ്ഞ് 7,465 രൂപയിലെത്തി. മറ്റു ചില കടകളിൽ വില 240 രൂപ കുറഞ്ഞ് 7,410 രൂപ. വെള്ളി വില ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.രാജ്യാന്തര വിലയിലെ മലക്കംമറിച്ചിലാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്. ഇന്നലെ ഔൺസിന് 3,496 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില, പിന്നീട് 3,322 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,341 ഡോളറിൽ. ഈ തിരിച്ചുകയറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നുവില കൂടുതൽ ഇടിയുമായിരുന്നു.മാത്രമല്ല, യുഎസ് ഡോളർ ഇൻഡക്സ് 98 നിലവാരത്തിൽ നിന്ന് 99ന് മുകളിലേക്ക് ഉയർന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു രാവിലത്തെ വ്യാപാരത്തിൽ 8 പൈസ താഴ്ന്ന് 85.27ൽ എത്തിയതും സ്വർണവില ഇടിവിന്റെ ആക്കംകുറയാൻ വഴിയൊരുക്കി. അല്ലായിരുന്നെങ്കിൽ, ഇന്ന് ഗ്രാമിന് 20 രൂപയോളവും പവന് 160 രൂപയോളവും കൂടിക്കുറയുമായിരുന്നു എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.