അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തിന് വലിയ ദ്രോഹം ചെയ്യുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തിന് വലിയ ദ്രോഹം ചെയ്യുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

വടകര: ആധുനിക വൈദ്യ ശാസ്ത്രം ഏറെ പുരോഗമിച്ച കാലത്ത് അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തിന് വലിയ ദ്രോഹം ചെയ്യുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സമൂഹത്തിന് ദ്രോഹം ചെയ്യുന്നവർ സാമൂഹ്യ ദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആശുപത്രിക്കു വേണ്ടി 83 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അതേസമയം, സദസ്സിൽ ആളുകുറവായതിനെ മുഖ്യമന്ത്രി വിമർശിച്ചു.

പൊതുവേ വടകരയിലെ പരിപാടികള്‍ ഇങ്ങനെയല്ല, നല്ല ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ട്. ഔചിത്യബോധം കാരണം കൂടുതലൊന്നും പറയുന്നില്ല. തിങ്ങിയിരിക്കേണ്ട എന്നു കരുതിക്കാണും. വെയിലും ചൂടുമൊക്കെ ആയതുകൊണ്ട് ജനങ്ങള്‍ക്ക് വിസ്തരിച്ച് ഇരിക്കാന്‍ സംഘാടകര്‍ സൗകര്യമൊരുക്കിയതായിരിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ വീണാ ജോർജ്, പി.എ.മുഹമ്മദ് റിയാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !