മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിനകത്ത് ഒരഭിപ്രായ വ്യത്യാസവുമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രവർത്തകർ സദാ സന്നദ്ധരായി തിരഞ്ഞെടുപ്പിന് വേണ്ടി ഒരുങ്ങി നിൽക്കുകയാണെന്നും ആര്യാടൻ ഷൗക്കത്ത് മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിക്കുന്നോ അന്നുതന്നെ കോൺഗ്രസിന്റെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം പറഞ്ഞതാണ്. കോൺഗ്രസിന്റെ സ്ഥാനാർഥിയെ ഹൈക്കമാൻഡാണ് പ്രഖ്യാപിക്കുക. ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ ബഹുഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള മനസോടുകൂടിയാണ് നിലമ്പൂർനിൽക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.സ്ഥാനാർഥി ആയില്ലെങ്കിൽ മുന്നണി വിടുമെന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. തന്റെ പിതാവ് മരണശയ്യയിൽ കിടക്കുമ്പോൾ അവസാന ദിവസങ്ങളിൽ എന്നോട് പറഞ്ഞത് മരിച്ചുകഴിഞ്ഞാൽ കോൺഗ്രസിന്റെ കൊടി പുതപ്പിക്കാൻ മറക്കരുതെന്നാണ്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. മറ്റു കാര്യങ്ങളൊക്കെ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.