കാസര്‍കോട്: കാസര്‍കോട് വീട്ടില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട. കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കണ്ടെത്തിയത്.വില്‍പ്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെത്തിയത്. സംഭവത്തില്‍ മേല്‍പ്പറമ്പ്, ഉദുമ, മംഗളൂരു എന്നിവിടങ്ങളിലെ ഫാമിലി റസ്റ്റോറന്റ് പാര്‍ട്ണര്‍മാരായ സമീര്‍, മുനീര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പ് മുറിയില്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി തട്ടിന്‍പുറത്ത് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് തട്ടിന്‍പുറത്ത് കയറി ചാക്ക് പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.