തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ പോക്കറ്റ് പൊള്ളാതെ കെഎസ്ആര്‍ടിസി ഒരുക്കുന്ന കുളിര് യാത്രയ്ക്ക് മികച്ച പ്രതികരണം. 21 മുതല്‍ ആരംഭിച്ച തിരുവനന്തപുരം-എറണാകുളം എസി സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സാധാരണ സര്‍വീസിനേക്കാള്‍ നിരക്കില്‍ വലിയ വ്യത്യാസമില്ലാതെയാണ് എ.സി യാത്ര ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ 303 രൂപയാണ് ടിക്കറ്റ് നിരക്ക്.
21ന് രാവിലെ ആദ്യ സര്‍വീസ് കെഎസ്ആര്‍ടിസി സിഎംഡി പ്രമോദ് ശങ്കര്‍ ആണ് ഫ്ളാഗ് ഓഫ് ചെയ്തത്. രാവിലെ 8 മണിക്ക് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് ആലപ്പുഴ വഴി ഉച്ചയ്ക്ക് 2 മണിയോടെ എറണാകുളത്ത് എത്തുന്ന തരത്തിലാണ് സര്‍വീസ്. തിരികെ വൈകിട്ട് 4.15ന് പുറപ്പെടുന്ന ബസ്, രാത്രി 10.20ന് തിരുവനന്തപുരത്ത് എത്തും. പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച സര്‍വീസ് വിജയകരമാണെങ്കില്‍ കൂടുതല്‍ എസി സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കും.ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂള്‍ എന്‍ജിനീയറിങ് കമ്പനിയാണ് ബസിൽ എ.സി ഘടിപ്പിച്ച് കെഎസ്ആര്‍ടിസിക്കു കൈമാറിയത്. 6.2 ലക്ഷം രൂപയാണു എ.സി സംവിധാനം ഒരുക്കിയതിനു ചെലവായത്. കെഎസ് 376 നമ്പറുള്ള സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് നേമത്തെ കെഎസ്ആര്‍ടിസിയുടെ ഗാരിജില്‍ പെയ്ന്റിങ്, സ്റ്റിക്കര്‍ ജോലികള്‍ നടത്തിയ ശേഷമാണ് നിരത്തിലിറക്കിയത്. 180 ആംപിയറിന്റെ 4 ബാറ്ററികള്‍ ഉപയോഗിച്ചാണു എ.സിയുടെ പ്രവര്‍ത്തനം. നേരിട്ട് എന്‍ജിനുമായി ബന്ധം ഇല്ലാതെ, ബാറ്ററികള്‍ ഓള്‍ട്ടനേറ്ററുമായി ഘടിപ്പിച്ചാണ് ‘ഹൈബ്രിഡ് എ.സി’ പ്രവര്‍ത്തിപ്പിക്കുന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ തന്നെ എ.സി പ്രവര്‍ത്തിപ്പിക്കാനാകും. എ.സി പ്രവര്‍ത്തിപ്പിച്ചാലും ഇന്ധന ചെലവ് കാര്യമായി കൂടുകയുമില്ല.പൊള്ളുന്ന ചൂടില്‍ പോക്കറ്റ് പൊള്ളാതെ കെഎസ്ആര്‍ടിസി ഒരുക്കുന്ന കുളിര് യാത്രയ്ക്ക് മികച്ച പ്രതികരണം
0
വെള്ളിയാഴ്ച, ഏപ്രിൽ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.