അൻപോടെ തൃത്താല :മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 11 ന്

അൻപോടെ തൃത്താല :മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 11 ന്ന് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായി മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മെയ് 11 ന് സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ പാർലമെൻ്ററി കാര്യ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വട്ടേനാട് ഗവ. വി എച്ച് എസ് സ്കൂളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗ വിദഗ്ദ്ധൻ പത്മഭൂഷൺ ഡോ.ജോസ് ചാക്കോ മുഖ്യാതിഥിയാകും.തൃത്താലയുടെ ചരിത്രത്തിൽ ആദ്യമായാണ് മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുന്നവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം. അപേക്ഷ ഫോം തൃത്താല എം എൽ എ ഓഫീസിലും ഗ്രന്ഥശാലകളിലും ഏപ്രിൽ 30 വരെ ലഭ്യമാകും. സർക്കാർ ആശുപത്രികളും എറണാകുളം,അമൃത, ലിസി,തൃശൂർ ജൂബിലി മിഷൻ ,അമല , കോട്ടയ്ക്കൽ മിംസ്, പെരിന്തൽമണ്ണ ഇം എം എസ് ആശുപത്രി,എംവിആർ ക്യാൻസർ സെന്റർ ഉൾപ്പെടെ കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളും ഹോമിയോ ,അലോപ്പൊതി, ആയുർവേദ വിഭാഗങ്ങളും ക്യാമ്പിൻ്റെ ഭാഗമാകും.ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഇഎൻടി,ത്വക്ക് രോഗ വിഭാഗം,പൾമനോളജി - ശ്വാസകോശവിഭാഗം,ഗൈനക്കോളജി, നേത്രരോഗ വിഭാഗം,ഹൃദ്രോഗവിഭാഗം -കാർഡിയോളജി, വൃക്കരോഗവിഭാഗം - നെഫ്രോളജി, ഉദരരോഗ വിഭാഗം - ഗ്യാസ്ട്രോ എന്ററോളജി,ന്യൂറോളജി,ക്യാൻസർ വിഭാഗം - ഓങ്കോളജി,പീഡിയാട്രിക് സർജറി, കാർഡിയോ തൊറാസിക് സർജറി,യൂറോളജി,ന്യൂറോ സർജറി,സർജിക്കൽ, ഓങ്കോളജി, ഇന്റർവെൻഷണൽ റേഡിയോളജി,പാലിയേറ്റീവ് കെയർ (സാന്ത്വന പരിചരണം), ദന്തരോഗ വിഭാഗം,ആയുർവേദം:ജനറൽ മെഡിസിൻ,ഓർത്തോ, ഇഎൻടി ആൻറ് കണ്ണ് രോഗ വിഭാഗം,ഗൈനക്കോളജി, പീഡിയാട്രിക്സ്,ഹോമിയോ ഉൾപ്പെടെ 28 വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കുന്ന ജില്ലയിലെ ആദ്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് കൂടിയാണിത്. 

ക്യാമ്പിൽ പങ്കെടുക്കുന്നവർക്കാവശ്യമായ തുടർ ചികിത്സാ സംവിധാനവും ഉറപ്പാക്കും. മൊബൈൽ ദന്തൽ ക്ലിനിക്ക് ഉൾപ്പെടെ വിപുലമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.സാമ്പത്തികമായി വളരെയേറെ പിന്നോക്കം നിൽക്കുന്നവരും ചികിത്സക്കും മരുന്നിനുമായി പ്രയാസമനുഭവിക്കുന്നവരുമായ വ്യക്തികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അർഹരായ വീടുകളിൽ സന്ദർശനം നടത്തി കണ്ടെത്തുകയും മാരകമായ അസുഖങ്ങളാൽ കഷ്ടത അനുവഭവിക്കുന്നവർക്ക് മരുന്നും ചികിത്സയും ലഭ്യമാക്കുന്ന ഒരു സമഗ്ര ആരോഗ്യപദ്ധതിയാണ് മന്ത്രി എം ബി രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അൻപോടെ തൃത്താല.അൻപോടെ തൃത്താല ഭാരവാഹികളായ ഡോ. ഇ സുഷ്മ, അഡ്വ. പി എ സുനിൽ ഖാദർ, എം കെ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !