മ്യാൻമാറിനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം

നയ്പിഡോ: മ്യാൻമാറിനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. ഞായറാഴ്ച രാവിലെ മധ്യ മ്യാൻമാറിലെ മെയ്ക്റ്റിലയ്ക്ക് സമീപമാണ് ഭൂചലനമനുഭവപ്പെട്ടത്.

റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.വുണ്ട്‌വിൻ പട്ടണത്തിൽ, മണ്ഡാലെയിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ (60 മൈൽ) തെക്കായി 20 കിലോമീറ്റർ (12 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് മ്യാൻമാറിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാർച്ച് 28 ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതത്തിൽ നിന്ന് മ്യാൻമാർ കരകയറുന്നതിനിടയിലാണ് വീണ്ടും ഭീതിവിതച്ച് ഭൂചലനം അനുഭവപ്പെട്ടത്. 3600 ഓളം പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !