തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചു. 40 രൂപയായിരുന്ന ടിക്കറ്റുകള്‍ക്ക് ഇനി മുതല്‍ 50 രൂപയാണ് ഈടാക്കുക. കാരുണ്യ, കാരുണ്യ പ്ലസ്, സ്ത്രീശക്തി ലോട്ടറി ടിക്കറ്റുകളുടെ വിലയിലാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. നിരക്ക് വര്‍ദ്ധനവിന്റെ വിജ്ഞാപനവും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. നികുതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് വില ഉയര്‍ത്തിയുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. വില ഉടന്‍ പ്രാബല്യത്തിലാകും.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് ടിക്കറ്റുകളുടെ വിലയില്‍ വര്‍ദ്ധനവ് വരുത്താന്‍ തീരുമാനിച്ചത്. പത്ത് രൂപ വീതം വര്‍ദ്ധിപ്പിച്ചതിലൂടെ വരുമാനത്തില്‍ വര്‍ദ്ധനവ് എന്നതിനൊപ്പം സമ്മാനത്തുകയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 75 ലക്ഷം രൂപയായിരുന്നു സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാന തുക. കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയ്ക്ക് 80 ലക്ഷം വീതമായിരുന്നു. പുതുക്കിയ സമ്മാനത്തുക അനുസരിച്ച് മൂന്ന് ലോട്ടറികള്‍ക്കും ഒന്നാം സമ്മാനം ഒരു കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.ഏറ്റവും കുറഞ്ഞ സമ്മാനത്തുക 50 രൂപയുമാക്കി. അതേ സമയം സമാശ്വാസ സമ്മാനം മൂന്നു ടിക്കറ്റുകള്‍ക്കും 8000 ആയിരുന്നത് 5000 രൂപയാക്കി. 50 രൂപ വിലയുള്ള 1.8 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ആകെ 24.20 കോടി രൂപയുടെ സമ്മാന ഘടനയാണ് നിശ്ചയിച്ചിരിക്കുന്നത്. 2.9 കോടി രൂപ ഏജന്റുമാര്‍ക്ക് കമ്മിഷനായി ലഭിക്കും. കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറികളിലെ രണ്ടാം സമ്മാനം (ഒരാള്‍ക്ക്) 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്. ഇത് കാരുണ്യ പ്ലസില്‍ 12 പേര്‍ക്കും കാരുണ്യയില്‍ ഒരാള്‍ക്കുമാണ് ലഭിക്കുക.കാരുണ്യ, കാരുണ്യ പ്ലസ് എന്നീ ലോട്ടറികളിലെ നാലാം സമ്മാനം മുതലുള്ള ഘടന ചുവടെ
കാരുണ്യ പ്ലസ്: നാലാം സമ്മാനം: 5000 രൂപ-19,440 പേര്‍ക്ക് വരെ, അഞ്ചാം സമ്മാനം: 1000 രൂപ-32,400 പേര്‍ക്ക് വരെ, ആറാം സമ്മാനം: 500 രൂപ-1,10,160 പേര്‍ക്ക് വരെ, ഏഴാം സമ്മാനം: 100 രൂപ-2,33,280 പേര്‍ക്ക് വരെ, എട്ടാം സമ്മാനം: 50 രൂപ വരെ-2,59,200 പേര്‍ക്ക് വരെ, സമാശ്വാസ സമ്മാനം: 5000 രൂപ-11 പേര്‍ക്ക്, ആകെ 6,54,505 സമ്മാനങ്ങള്‍
കാരുണ്യ: നാലാം സമ്മാനം: 1 ലക്ഷം രൂപ-12 പേര്‍ക്ക്, അഞ്ചാം സമ്മാനം: 5000 രൂപ-19,440 പേര്‍ക്ക് വരെ, ആറാം സമ്മാനം: 1000 രൂപ-25,920 പേര്‍ക്ക് വരെ, ഏഴാം സമ്മാനം: 500 രൂപ-1,36,080 പേര്‍ക്ക് വരെ, എട്ടാം സമ്മാനം: 100 രൂപ-1,94,400 പേര്‍ക്ക് വരെ, ഒന്‍പതാം സമ്മാനം: 50 രൂപ-2,78,640 പേര്‍ക്ക് വരെ, സമാശ്വാസ സമ്മാനം: 5000 രൂപ-11 പേര്ക്ക്സ്ത്രീ ശക്തി: ഒന്നാം സമ്മാനം: 1 കോടി രൂപ-ഒരാള്‍ക്ക്, രണ്ടാം സമ്മാനം: 40 ലക്ഷം രൂപ-ഒരാള്‍ക്ക്, മൂന്നാം സമ്മാനം: 25 ലക്ഷം രൂപ-ഒരാള്‍ക്ക്, നാലാം സമ്മാനം: 1 ലക്ഷം രൂപ-12 പേര്‍ക്ക്, അഞ്ചാം സമ്മാനം: 5000 രൂപ-19,440 പേര്‍ക്ക് വരെ, ആറാം സമ്മാനം: 1000 രൂപ-38,800 പേര്‍ക്ക് വരെ, ഏഴാം സമ്മാനം: 500 രൂപ-1,03,680 പേര്‍ക്ക് വരെ, എട്ടാം സമ്മാനം: 100 രൂപ-2,20,320 പേര്‍ക്ക് വരെ, ഒന്‍പതാം സമ്മാനം: 50 രൂപ-2,72,160 പേര്‍ക്ക് വരെ, സമാശ്വാസ സമ്മാനം: 5000 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.