മുംബൈ : 200 MP ക്വാഡ് ക്യാമറയുള്ള സാംസങ് ഗാലക്സി എസ്23 അൾട്രാ 5G വിലക്കിഴിവിൽ സ്വന്തമാക്കാം. ജനപ്രിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിന് ആമസോണിൽ ഗംഭീര ഡീലാണ് അനുവദിച്ചിട്ടുള്ളത്. ഇത്തവണ ഗാലക്സി എസ്24 അൾട്രാ വന്നിട്ടും, 2023-ലെ ഈ മോഡലിന് വീര്യം കുറഞ്ഞിട്ടില്ല. ഐഫോണുകളെ പോലും വെല്ലുന്ന പെർഫോമൻസും, ക്യാമറയിലെ ആധിപത്യവുമാണ് Galaxy S23 അൾട്രാകളെ വ്യത്യസ്തമാക്കുന്നത്.
6.8 ഇഞ്ച് QHD+ ഡൈനാമിക് AMOLED ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണ് സാംസങ്ങിന്റെ ഗാലക്സി എസ്23 അൾട്രാ. ഇതിന്റെ റിഫ്രഷ് റേറ്റ് 120 Hz ആണ്. ക്വാഡ് എച്ച്ഡി പ്ലസ് ടെക്നോളജിയാണ് സാംസങ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
1200 nits പീക്ക് ബ്രൈറ്റ്നസാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും സാംസങ് സ്ക്രീനിന് ലഭിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.