ഡൽഹി; പഹൽഗം ഭീകരാക്രമണത്തിന് പിന്നിലെ ശക്തികളെ മുഴുവൻ കണ്ടെത്തുകയും തിരിച്ചടിക്കുകയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ, ഇന്ത്യയ്ക്ക് എല്ലാ സഹായവും നൽകുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബർഡ്.
‘പഹൽഗാമിൽ 26 നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയോട് ഐക്യപ്പെട്ടാണ് അമേരിക്ക നിലകൊള്ളുന്നത്. എന്റെ പ്രാർത്ഥനയും അനുകമ്പയും എന്നും ഉറ്റവരെ നഷ്ടമായവർക്കൊപ്പവും പ്രധാനമന്ത്രിക്കും അതിനുപുറമേ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കൊപ്പവും ഉണ്ടാകും. ഈ ക്രൂരകൃത്യത്തിന് പിന്നിൽ ഉത്തരവാദികളായവരെയെല്ലാം വേട്ടയാടുന്നതിന് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട്, എല്ലാ സഹായവും നൽകും’ – ഗബാർഡ് പറഞ്ഞു.പാക്ക് മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് ഉത്തരം പറയാൻ വിസമ്മതിച്ചതിന് തൊട്ടു പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം മേധാവി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപും സെക്രട്ടറി റൂബിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് എന്നായിരുന്നു ബ്രൂസിന്റെ പ്രതികരണം. അമേരിക്ക ഇന്ത്യക്കൊപ്പം ആണെന്നും എല്ലാത്തരം ഭീകരവാദത്തെയും ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ഈ ആക്രമണത്തിന് കാരണമായവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്ന് ആവശ്യപ്പെടുന്നതായും ബ്രൂസ് പ്രതികരിച്ചു.നേരത്തെ പഹൽഗാം ആക്രമണത്തെ അപലപിച്ച് രംഗത്ത് വന്ന അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്, അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ട്രംപ് അമേരിക്കയുടെ പിന്തുണ ഉറപ്പു നൽകുകയും ചെയ്തിരുന്നു.‘ഞങ്ങൾ ഇന്ത്യക്കൊപ്പം, എല്ലാ പിന്തുണയും നൽകും’; ഇന്ത്യക്ക് പൂർണ്ണ പിന്തുണ പ്രഖ്യപിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബർഡ്
0
വെള്ളിയാഴ്ച, ഏപ്രിൽ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.