തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിന്റെ പുതിയ പദ്ധതിയായ "ലൂമിന"യുടെ കല്ലിടൽ കർമ്മം നടന്നു

തിരുവനന്തപുരം: തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിന്റെ പുതിയ പദ്ധതിയായ "ലൂമിന"യുടെ ഭൂമി പൂജയിൽ ഇഎംഡി ഡോക്ടർ തിരുവാര്യൻ കല്ലിടൽ കർമ്മം നിർവ്വഹിച്ചു.

ഡയറക്ടർ ഡോ. ആനന്ദം, ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ മുരുഗൻ, ജോയിന്റ് മാനേജിങ് ഡയറക്ടർ ഡോ. മിഥുൻ രത്തൻ മുരുഗൻ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ആരോഗ്യ മേഖലയിലെ നിരവധി പ്രമുഖരും, ആശുപത്രി മാനേജുമെന്റും, വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുത്തു. ആധുനിക ആരോഗ്യ പരിപാലനത്തിനായുള്ള ഈ 12 നില കെട്ടിടം അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ്.

മുൻനിര മെഡിക്കൽ സംവിധാനങ്ങളും അത്യാധുനിക റേഡിയോ തെറാപ്പി വിഭാഗം, സമഗ്രമായ കാൻസർ ചികിത്സാ കേന്ദ്രം, കൃത്യതയാർന്ന PET സ്കാൻ സംവിധാനം, ഗർഭിണികൾക്ക് ആധുനികവും ആശ്വാസപ്രദവുമായ ലേബർ സ്യൂട്ടുകൾ, അതിനൊപ്പം അടിയന്തര സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഹെലിപാഡ് എന്നിവ ലൂമിനയിൽ ഉൾപ്പെടുത്തും.

ആധുനിക സാങ്കേതിക വിദ്യകളും, അനുഭവസമ്പന്നരായ വിദഗ്ധരും സമന്വയിക്കുന്ന ലൂമിന, കേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് രോഗികൾക്ക് മികച്ച പരിചരണം വഴി പുതിയൊരു മാനദണ്ഡം സൃഷ്ടിക്കുവാൻ പോകുകയാണ്. ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം, രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സയും സുഖസൗകര്യങ്ങളുമാണ്. കേരളത്തിലെ ആരോഗ്യമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പി.ആർ.എസ് ഹോസ്പിറ്റലിന്റെ ഈ സംരംഭം, സംസ്ഥാനത്ത് ആരോഗ്യ സേവനത്തിന്റെ നില മെച്ചപ്പെടുത്തുന്നതിന് ഒരു മാതൃകയാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !