എറണാകുളത്ത് എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: കളമശേരി സർക്കാർ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.45നായിരുന്നു സംഭവം. സഹപാഠികളാണ് കോളജ് ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ വിദ്യാർഥിനിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

അമ്പിളി ഇതിനു മുൻപ് 2 പ്രാവശ്യം ആത്മഹത്യക്കു ശ്രമിച്ചിരുന്നു. ഒരു തവണ ഹോസ്റ്റലിലും മറ്റൊരു തവണ വീട്ടിലേക്കുള്ള യാത്രക്കിടയിൽ ട്രെയിനിൽ വച്ചുമാണ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

3വർഷമായി മെഡിക്കൽ കോളജിലെ സൈക്യാട്രിക് വിഭാഗത്തിൽ ചികിത്സയിലായിരുന്നു അമ്പിളി. ഇന്നലെ ഡോക്ടറെ കാണിച്ച ശേഷം ഹോസ്റ്റലിലാക്കി പിതാവ് മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !