റിയാദ്: ഗതാഗത നിയമലംഘന പിഴകൾക്ക് ഇളവ് ലഭിക്കുന്നതിന്റെ സമയ പരിധി അവസാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം.
ഗതാഗത നിയമ ലംഘനങ്ങൾക്ക് 50% ഇളവ് എന്ന ആനുകുല്യം ഏപ്രിൽ 18 ന് അവസാനിക്കും എന്ന് മുറൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വർഷം മുമ്പ് 2024 ഏപ്രിൽ 18-ന് ആയിരുന്നു ഇളവ് പ്രഖ്യാപിച്ചിരുന്നത്.ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നീ നാലു നിയമ ലംഘനങ്ങൾ ഒഴികെയുള്ള നിയമ ലംഘനങ്ങൾക്കായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.