വേനലിന്റെ കാഠിന്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.
പുറത്തിറങ്ങിയാൽ പൊള്ളി പോവുന്ന തരത്തിലുള്ള വെയിലാണ് നാട്ടിലെങ്ങും. ഇക്കാരണത്താൽ തന്നെ പലർക്കും ജോലിക്ക് പോവാൻ പോലും മടിയാണ്. ഇനി വീട്ടിലിരിക്കുന്നത് കൊണ്ട് മാത്രം രക്ഷപ്പെടാമെന്ന് കരുതിയാലും തെറ്റി. നേരിട്ട് വെയിൽ കൊള്ളുന്നില്ലെങ്കിലും അസഹനീയമായ കൊടുംചൂടാണ് വീടുകൾക്ക് ഉള്ളിൽ ആയാലും ഓഫീസിൽ ഇരിക്കുന്നവർക്ക് ആയാലും അനുഭവപ്പെടുക.ചൂടിനെ പ്രതിരോധിക്കാൻ പല വഴികളും നാം പയറ്റേണ്ടതുണ്ട്. വീടുകളിൽ എസി ഉൾപ്പെടെ ഒരുവിധപ്പെട്ട എല്ലാവരും കൊണ്ട് വന്നിട്ടുണ്ടാകും. പക്ഷേ അതൊരിക്കലും ശാശ്വതമായ പരിഹാരമല്ലെന്ന് നമുക്ക് തന്നെ അറിയാം. കാരണം വീടിന് പുറത്ത് പോവേണ്ട സാഹചര്യം വന്നാൽ എസി കൊണ്ട് ഒരു പ്രയോജനവുമില്ല. അതിനാൽ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
![]() |
ഇത്തരം വേനൽക്കാലത്ത് നിങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണ പദാർത്ഥമാണ് തൈര് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ വിശ്വസിക്കും. ശരിക്കും നമ്മൾ മലയാളികൾ പണ്ട് കാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന തൈരും പാലും മൊരുമൊക്കെ ശരീരത്തിന് പലവിധത്തിൽ ഗുണമുള്ളതാണെന്ന് നമുക്ക് അറിയാം.
എന്നാൽ തൈരിന് ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്ന കാര്യം പലർക്കും അറിയാൻ ഇടയില്ല. പലരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഗുണങ്ങളാണ് തൈരിന് ഉള്ളത്. തൈര് എപ്പോൾ കഴിക്കുന്നതും നല്ലതാണെങ്കിലും വേനൽക്കാലത്ത് അതിന് ചില പ്രത്യേക ഗുണങ്ങൾ ഉണ്ട്. എന്തൊക്കെയാണ് തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്ന് നമുക്ക് നോക്കാം.
ദഹനത്തിന് ഏറ്റവും മികച്ചത്: തൈര് പ്രോബയോട്ടിക്‌സിന്റെ സുപ്രധാന ഉറവിടമാണ്. ലാക്ടോബാസിലസ്, ബിഫിഡോബാക്‌ടീരിയം തുടങ്ങിയ ഈ പ്രോബയോട്ടിക്കുകൾ ദഹനം മെച്ചപ്പെടുത്തുന്നതിലും ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ് ), മലബന്ധം, വയറിളക്കം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിലും സഹായിക്കുന്നു.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ തൈര് ഭക്ഷണത്തിലെ മികച്ച കൂട്ടിച്ചേർക്കലാണ്. തൈരിലെ പ്രോബയോട്ടിക്‌സിന് കുടൽ മൈക്രോബയോട്ടയെ സ്വാധീനിക്കാൻ കഴിയും, ഇത് ഗ്ലൈസെമിക് വേരിയബിളിറ്റി കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും നമ്മെ സഹായിക്കുമെന്നതാണ് പ്രത്യേകത.അസ്ഥികൾക്ക് ഏറ്റവും മികച്ചത്: ശരീരത്തിന് ഏറ്റവും നല്ല ധാതുവായ കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് തൈര്. കാൽസ്യത്തിന് പുറമേ, പ്രോട്ടീൻ, പൊട്ടാസ്യം, ഫോസ്‌ഫറസ്, പലപ്പോഴും വിറ്റാമിൻ ഡി തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളും തൈരിൽ അടങ്ങിയിട്ടുണ്ടെന്നതും അതിന്റെ ഗുണങ്ങളിൽ ഒന്നാണ്, ഇവയെല്ലാം അസ്ഥികളുടെ സാന്ദ്രതയ്ക്കും ശക്തിക്കും ഫലപ്രദമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.