കോഴിക്കോട്: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി എംഡിഎംഎയുമായി ഏഴ് യുവാക്കൾ യുവാക്കൾ പിടിയിൽ.
മലപ്പുറം വേങ്ങരയിൽ വിൽപ്പനയ്ക്ക് എത്തിച്ച എംഡിഎംഎയും കഞ്ചാവുമായി അഞ്ചു പേരും കോഴിക്കോടും കാസർകോടും ഒരാൾ വീതവുമാണ് പിടിയിലായത്. വേങ്ങര സ്വദേശി മുഹമ്മദ് ഷരീഫ്, മമ്പീതി സ്വദേശി പ്രമോദ്, ചേറ്റിപ്പുറമാട് സ്വദേശി അഫ്സൽ, നോട്ടപ്പുറം സ്വദേശി അജിത്ത്, കൈപ്പറ്റ സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എട്ട് ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.കോഴിക്കോട് കൊടുവള്ളിയിൽ 20 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കണിയാർകണ്ടം ഷാഹുൽ അമീനെയാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചതായിരുന്നു എംഡിഎംഎ. കാസർകോട് ചന്തേരതുരുത്തിയിൽ 2.90 ഗ്രാം എംഡിഎംഎയാണ് യുവാവിൽ നിന്ന് പിടികൂടിയത്. ചെറുവത്തൂർ പയ്യങ്കി സ്വദേശി സർബാസ് അഹമ്മദ് (31) ആണ് പിടിയിലായത്.
![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.