തിരുവനന്തപുരം: കിളിമാനൂരിൽ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത.
കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ചും ആറും വയസുള്ള കുട്ടികൾക്ക് നേരെയായിരുന്നു അതിക്രമം. കിളിമാനൂർ ഗവ. എൽപി സ്‌കൂളിൽ യുകെജിയിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ പിൻഭാഗത്താണ് അമ്മ പൊള്ളലേൽപ്പിച്ചത്.വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് മൊഴി. പൊള്ളലേറ്റ കുട്ടികളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ സ്കൂൾ അധികൃതരുടെ പരാതിയിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.