ഷാര്‍ജ: ഷാര്‍ജയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം.
അല്‍ നഹദയിലെ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പാകിസ്താന് സ്വദേശിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.മലയാളികളടക്കം നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്. സഹാറ സെന്ററിന്റെ എതിര്‍വശത്തുള്ള ഫ്ളാറ്റില്‍ രാവിലെ പതിനൊന്നരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ഷാര്‍ജ പോലീസ് അറിയിച്ചു.ഒട്ടേറെ അപ്പാര്‍ട്ട്മെന്റുകള്‍ കത്തിനശിച്ചു. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കി.മുവെയ്ല വ്യവസായ മേഖലയില്‍ ഉണ്ടായ തീപ്പിടത്തത്തില്‍ ഒരു വെയര്‍ഹൗസ് പൂര്‍ണമായും കത്തിനശിച്ചു.
0
ഞായറാഴ്ച, ഏപ്രിൽ 13, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.