ജമ്മു കശ്മീർ: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വീണ്ടും നടപടി. ലഷ്കര്‍ കമാന്‍ഡറുടെ വീട് സ്ഫോടനത്തില്‍ തകര്‍ത്തു.
ഭീകരന് ഫാറൂഖ് അഹമ്മദ് തദ്വയുടെ കുപ്വാരയിലെ വീടാണ് തകര്‍ത്തത്. പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് തന്നെ പുല്‍വാമയിലെ മുറാനിലുള്ള അഹ്സാന് ഉല് ഹഖ് ഷെയ്ഖ്, കച്ചിപോറയിലെ ഹാരിസ് അഹമ്മദ് എന്നീ ഭീകരരുടെ വീടുകള്‍ തകര്‍ത്തിരുന്നു. ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാണ്.അതിര്‍ത്തിയിലടക്കം ജാഗ്രത നിര്‍ദ്ദേശം തുടരുകയാണ്.അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ലോകരാജ്യങ്ങളെ ഇന്ത്യ അറിയിച്ചു. ഇന്റലിജന്‍സിന്റെ നിര്‍ണായക തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് നടപടി. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കരസേനയും നാവികസേനയും അറിയിച്ചു. യുദ്ധക്കപ്പലുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് നാവികസേനയുടെ മറുപടി. നിയന്ത്രണ രേഖക്ക് സമീപം ഇന്ത്യന്‍ സേന വിന്യാസം ശക്തമാക്കും.പാക് പൗരന്മാര്ക്കുള്ള വിസ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ ഗുജറാത്തില്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. കോഴിക്കോട് താമസിക്കുന്ന പാക് പൗരത്വമുള്ള 4 പേര്‍ക്ക് രാജ്യം വിടാന്‍ നോട്ടീസ് നല്കി. ഞായറാഴ്ചക്കുള്ളില്‍ രാജ്യം വിടണം എന്നാണ് നിര്‍ദ്ദേശം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെയുള്ള നടപടി കൾ തുടരുന്നു; ലഷ്കര്‍ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് തദ്വയുടെ വീട് തകര്‍ത്തു
0
ശനിയാഴ്ച, ഏപ്രിൽ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.