ടെഹ്റാൻ: ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിൽ ഉഗ്ര സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി വിവരം.
ഒരു കിലോമീറ്റർ ചുറ്റളവിൽ നാശമുണ്ടായെന്നും 562 പേർക്ക് പരുക്കേറ്റെന്നും ഇറാൻ അറിയിച്ചു. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് സ്ഫോടനം നടന്നത്.ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്‌നർ പൊട്ടിത്തെറിച്ചതോ ആകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. സ്ഫോടനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ തുറമുഖത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചെന്നും ഇറാൻ ഭരണകൂടം വ്യക്തമാക്കി.തുറമുഖ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾ സ്ഫോടനത്തിൽ തകർന്നു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് അറിയാനാണ് തിരച്ചിൽ.ഇറാനിലെ അബ്ബാസിൽ ഉഗ്ര സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ടു; 562 പേർക്ക് പരിക്ക്; മരണ സംഖ്യ ഉയർന്നേക്കും
0
ശനിയാഴ്ച, ഏപ്രിൽ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.