‘സ്വയം രാജിവയ്ക്കില്ല; പദവിയിൽ തുടരാൻ യോഗ്യൻ ആണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’;കെ.എം. ഏബ്രഹാം

കോട്ടയം; കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം. ഏബ്രഹാം.

താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെ.എം. ഏബ്രഹാം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.എം. ഏബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേസിലെ ഹർജിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കലിന് തന്നോടുള്ള പൂർവ വൈരാഗ്യമാണ് ഇപ്പോഴത്തെ നടപടികളിൽ കലാശിച്ചതെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഹർജിക്കാരൻ 2016ൽ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതിന് അന്ന് ധനവകുപ്പ് സെക്രട്ടറിയായിരുന്ന താൻ പിഴ ചുമത്തിയിരുന്നെന്നും അതിനുള്ള പ്രതികാരമാണ് ഈ കേസെന്നും കെ.എം. ഏബ്രഹാം പറയുന്നു.
ഒരു മുൻ വിജിലൻസ് ഡയറക്ടർ തനിക്കെതിരെ മാധ്യമങ്ങളിൽ ഉടനീളം അഭിമുഖം നൽകുന്നെന്നും അദ്ദേഹം ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നപ്പോൾ 20 കോടി രൂപയുടെ അഴിമതി നടന്ന കാര്യം ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന താൻ കണ്ടെത്തിയിരുന്നെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഇതിന് പുറമേ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ആൾക്ക് എതിരെയും താൻ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ആളുകളുടെ സംഘമാണ് തനിക്കെതിരെ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും കെ.എം. ഏബ്രഹാം പറയുന്നു.

വരവു ചെലവു കണക്കുകളിലെ അന്ത‌രം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടെങ്കിലും അതിനുള്ള മറുപടികൾ വ്യക്തമാക്കുന്ന രേഖകൾ സമർപ്പിച്ചിരുന്നെന്നും എന്നാൽ അതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നും കെ.എം. ഏബ്രഹാം പറയുന്നു. പലരും ഇതിനോടകം തന്നെ തന്റെ രാജി ആവശ്യപ്പെടുന്നുണ്ടെന്നും എന്നാൽ സ്വയം രാജി വയ്ക്കില്ലെന്ന് തീരുമാനിച്ചത് അധികാരത്തിൽ കടിച്ചുതൂങ്ങാൻ വേണ്ടിയല്ലെന്നും മറിച്ച് ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും കെ.എം. ഏബ്രഹാം വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !