ചിക്കൻകറിക്ക് ചൂടില്ലെന്നാരോപിച്ച് തർക്കം; നെയ്യാറ്റിൻകരയിൽ ഹോട്ടലുടമക്ക് ക്രൂര മർദ്ദനം

ചിക്കൻകറിക്ക് ചൂടില്ലെന്നാരോപിച്ച് തർക്കം; നെയ്യാറ്റിൻകരയിൽ ഹോട്ടലുടമക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്ക് നേരേ ആക്രമണം.

നെയ്യാറ്റിന്‍കര അമരവിളയ്ക്ക് സമീപത്തെ പുഴയോരം ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ ഹോട്ടലുടമയായ ദിലീപിന് പരിക്കേറ്റു.
നെയ്യാറ്റിന്‍കര സ്വദേശിയായ സജിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാക്കിയ ഇവര്‍ കടയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ദിലീപിനെ അടിക്കുകയായിരുന്നു.

പരിക്കേറ്റ ദിലീപ് ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് സജിന്‍ദാസ്, പ്രവീണ്‍ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന ഒന്‍പതുപേര്‍ക്കെതിരേ ദിലീപ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network