തൃശ്ശൂര്‍: സഹായം അഭ്യര്‍ത്ഥിച്ച് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ മലയാളി.
തൊഴില്‍ തട്ടിപ്പിനിരായി കൂലിപ്പട്ടാളത്തിലെത്തിയ തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിനാണ് വീഡിയോ സന്ദേശത്തിലൂടെയാണ് സഹായം അഭ്യര്‍ത്ഥിച്ചത്. റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് പരിക്കേറ്റ മലയാളി യുവാവ് അടുത്ത ദിവസം ഡിസ്ചാർജ് ആകും. ആശുപത്രിയിൽ നിന്ന് അടുത്ത ദിവസം ഡിസ്ചാർജ് ആകുമെന്ന് തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഉണ്ടായ യുദ്ധത്തിൽ ജെയിനിന് പരിക്കേറ്റിരുന്നു. ജെയിൻ തിരികെ നാട്ടിലേക്ക് എത്തുന്ന കാര്യം അനിശ്ചിതത്വത്തിലാന്ന് ജെയിൻ്റെ കുടുംബം പറയുന്നു.റഷ്യൻ ആർമിയായുള്ള ഒരു വർഷത്തെ കോൺട്രാക്ട് ഏപ്രിൽ 14ന് അവസാനിച്ചു. തന്റെ അനുവാദമില്ലാതെ കരാർ പുതുക്കാൻ സാധ്യത ഉണ്ടെന്ന് ജെയിൻ അറിയിച്ചതായി കുടുംബം പറയുന്നു. വീണ്ടും യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുമോ എന്ന് ആശങ്കയിലാണ്. തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജെയിൻ അഭ്യര്‍ത്ഥിക്കുന്നു. മോസ്കോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജെയിനിന്റെ സന്ദേശം ഇന്നാണ് ബന്ധുക്കൾക്ക് ലഭിച്ചത്. ജനുവരിലുണ്ടായ ആക്രമണത്തിൽ ജെയിനിന് ഒപ്പം ഉണ്ടായിരുന്ന ബന്ധു ബിനിൽ കൊല്ലപ്പെട്ടിരുന്നു. ഡ്രോണ്‍ ആക്രമണത്തിലാണ് തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്. രണ്ടാമത്തെ സംഘത്തിനൊപ്പം പോകുന്നതിനിടെ ബിനിലിന്‍റെ മൃതദേഹം കണ്ടെന്ന് ജെയിനാണ് ബിനിലിന്‍റെ കുടുംബത്തെ അറിയിച്ചത്. തൊട്ടുപിന്നാലെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ജെയിനും പരിക്കേല്‍ക്കുകയായിരുന്നു.
കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിന്‍റെയും ജെയിന്‍റെയും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. മനുഷ്യക്കടത്തിന് ഇരയായ യുവാക്കളെ രക്ഷിച്ച് നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടയിലാണ് ബിനിൽ ബാബുവിന്‍റെ മരണ വാര്‍ത്ത എത്തിയത്. ബിനിലിന്റെ മൃതദേഹവും മോസ്കോയിൽ ചികിത്സയിലുള്ള ജയിനെയും നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകയാണ് ഇരുവരുടെയും ബന്ധുക്കൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.