പരാതിയിൽ പറയുന്ന നടന്റെ പേര് പുറത്തുവിട്ടത് ശരിയായ നടപടിയല്ലെന്ന് നടി വിൻ സി. അലോഷ്യസ്. സിനിമാ സംഘടനകളിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നടൻ ഭാഗമായ സിനിമകളുടെ ഭാവിയെ ഈ പ്രശ്നം ബാധിക്കുമെന്ന ആശങ്ക തനിക്കുണ്ടെന്നും വിൻ സി. മാധ്യമങ്ങളോട് പ്രതികരിച്ചു.
‘‘രാവിലെ മുതൽ മാധ്യമങ്ങളിൽ വരുന്നത് കാണുന്നുണ്ട്. ഞാൻ എനിക്ക് നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ചുള്ള പരാതി സംഘടനകൾക്കാണ് കൊടുത്തത്. മാധ്യമങ്ങൾക്ക് മുന്നിൽ സിനിമയുടെ പേരോ വ്യക്തിയുടെ പേരോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ സത്യാവസ്ഥ ഞാൻ അന്വേഷിക്കും, അതിനു ശേഷം ഇതിൽ ഉൾപ്പെട്ടത് ആരാണോ അവർക്ക് കൊടുത്ത പരാതി പിൻവലിക്കുന്നതിനെപ്പറ്റി തീരുമാനിക്കും.ഞാൻ എനിക്ക് നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ചുള്ള പരാതി സംഘടനകൾക്കാണ് കൊടുത്തത്. മാധ്യമങ്ങൾക്ക് മുന്നിൽ സിനിമയുടെ പേരോ വ്യക്തിയുടെ പേരോ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ സത്യാവസ്ഥ ഞാൻ അന്വേഷിക്കും, അതിനു ശേഷം ഇതിൽ ഉൾപ്പെട്ടത് ആരാണോ അവർക്ക് കൊടുത്ത പരാതി പിൻവലിക്കുന്നതിനെപ്പറ്റി തീരുമാനിക്കും. ഞാൻ സിനിമയുടെ പേരിലും എന്റെ പേരിലും നൽകിയ പരാതി എവിടെയൊക്കെയാണ് എന്ന് എനിക്ക് വ്യക്തമായി അറിയാം. ഞാൻ അഭിനയിച്ച സിനിമയുടെ ഐസിസിയിലും അതുപോലെ ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മറ്റിയിലേക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ‘അമ്മ’ സംഘടനയിലും ആണ് പരാതി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.